തിരിച്ചറിയാന്‍ വൈകുന്നുണ്ടോ....ഏറ്റവും മൂര്‍ച്ചയുള്ള ആയുധം മതം: അജു വര്‍ഗ്ഗീസ്

By Farsana Jaleel.07 Dec, 2017

imran-azhar

 

മതത്തിന്റെ പേരില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ അജു വര്‍ഗ്ഗീസ് പ്രതികരിക്കുന്നു. പൂര്‍വ്വികന്‍മാരെ തമ്മില്‍ തെറ്റിക്കാന്‍ ഉപയോഗിച്ച മാര്‍ഗമാണ് ഇന്നും പലരും ഉപയോഗിക്കുന്നതെന്നും അതിനവര്‍ കണ്ടെത്തിയ ഏറ്റവും മൂര്‍ച്ചയുള്ള ആയുധം മതമാണെന്നും അത് തിരിച്ചറിയാന്‍ നമ്മള്‍ വൈകുന്നുണ്ടോയെന്നും അജു വര്‍ഗ്ഗീസ് ചോദിക്കുന്നു.

 

അജുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം-

 

പറയേണ്ട എന്ന് കരുതിയതാ, പക്ഷെ സത്യം ആണെന്ന് തോന്നിയാല്‍ കൂടെ നില്‍ക്കും എന്ന വിശ്വാസത്തോടെ...നമ്മുടെ പൂര്‍വികന്മാരെ തമ്മില്‍ തെറ്റിക്കാന്‍ ഉപയോഗിച്ച അതെ മാര്‍ഗം ഇന്നും പലരും നമ്മളിലും ഉപയോഗിക്കുന്നു. DIVIDE AND RULE!!!

 

അതിനവര്‍ അന്നും ഇന്നും കണ്ടെത്തിയ ഏറ്റവും മൂര്‍ച്ചയുള്ള ആയുധം ആയിരുന്നു മതം. തിരിച്ചറിയാന്‍ വൈകുന്നുണ്ടോ നമ്മള്‍? സ്‌കൂളുകളില്‍ നിന്ന് പഠിച്ച ബാലപാഠങ്ങള്‍ മാത്രം ഓര്‍ത്താല്‍ മതി. United we STAND we FALL-

 

(ഇവന് കിട്ടിയത് പോരെ എന്ന് ടൈപ്പ് ചെയ്യാന്‍ വരുന്നതിനു മുന്നേ, ഒരു വട്ടം കൂടി വായിച്ചു നോക്കും എന്ന് സമാധാനിക്കുന്നു)