By santhisenanhs.05 07 2022
നിരഞ്ജൻ മണിയൻ പിള്ളയെ നായകനാക്കി സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വിവാഹ ആവാഹനം. ഒരു സാമൂഹിക ആക്ഷേപഹാസ്യ ചിത്രമാണ്. അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, സുധി കോപ്പാ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ,രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. പുതുമുഖം നിതാരയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
സാജൻ ആലുംമൂട്ടിൽ ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിനുശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സ്റ്റുഡിയോ ഇൻ അസോസിയേഷൻ വിത്ത് സിനിമാട്രിക്സ് മീഡിയയുടെ ബാനറിൽ മിഥുൻചന്ദ്, സാജൻആലുംമൂട്ടിൽ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. കഥയും തിരക്കഥയും നിതാര നിർവ്വഹിച്ചിരിക്കുന്നു. സംഭാഷണം സംഗീത് സേനൻ.