കനേഡിയൻ കുമാർ ട്രോളുകൾക്ക് മറുപടിയുമായി അക്ഷയ് കുമാർ

By santhisenanhs.14 08 2022

imran-azhar

 

കനേഡിയൻ പൗരത്വത്തിന്റെ പേരിൽ ബോളിവുഡ് താരം അക്ഷയ് കുമാർ സോഷ്യൽ മീഡിയയിലടക്കം നിരവധി ചർച്ചകൾക്കും ട്രോളുകൾക്കുമാണ് ഇരയായത്. കനേഡിയൻ കുമാർ എന്ന പരാമർശവും ഹാഷ് ടാഗുകളും സജീവമായിരുന്നു. ഇപ്പോഴിതാ ട്രോളുകളോടും തനിക്ക് നേരിടേണ്ടി വരുന്ന കളിയാക്കലുകൾക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

 

14- 15 സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടപ്പോൾ മറ്റെവിടെങ്കിലും പോയി ജോലി ചെയ്യാമെന്ന് ആലോചിച്ചിരുന്നു. കാനഡയിലുള്ള ഒരു സുഹൃത്താണ് അങ്ങോട്ട് മാറാമെന്ന ആശയം പങ്കുവച്ചത്. ഒരുപാട് പേർ അങ്ങോട്ടേക്ക് ജോലിക്കായി പോകുന്നുണ്ട്. പക്ഷേ അവരൊക്കെ ഇപ്പോഴും ഇന്ത്യക്കാർ തന്നെയാണ്. ഇവിടെ വിധി എനിക്ക് അനുകൂലമല്ലെങ്കിലും എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ കരുതി. ആ സമയത്താണ് കനേഡിയൻ പൗരത്വത്തിന് അപേക്ഷിച്ചതും അത് ലഭിച്ചതും. എന്നിരുന്നാലും ഇന്ത്യയിൽ വീണ്ടും വിജയം ഉണ്ടാക്കാൻ ഞാൻ മനസിനെ മാറ്റി.

 

എനിക്ക് ഒരു പാസ്പോർട്ട് ഉണ്ട്. എന്താണ് പാസ്പോർട്ട്? ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകാനുള്ള രേഖയാണത്. ഞാനൊരു ഇന്ത്യക്കാരനാണ്. എന്റെ നികുതി ഞാൻ ഇവിടെയാണ് അടയ്ക്കുന്നത്. എനിക്കത് അവിടെയും അടയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഞാനത് എന്റെ രാജ്യത്താണ് അടയ്ക്കാറുള്ളത്. ഞാൻ എന്റെ രാജ്യത്താണ് ജോലി ചെയ്യുന്നത്. പലരും പലതും പറയാറുണ്ട്. അതിനവർക്ക് സ്വാതന്ത്ര്യവുമുണ്ട്. അവരെ സംബന്ധിച്ച് ഞാൻ ഇന്ത്യക്കാരനാണെന്ന് പറഞ്ഞാൽ മാത്രം മതി. പക്ഷേ ഞാൻ എപ്പോഴും അങ്ങനെതന്നെ ആയിരിക്കും. അക്ഷയ് കുമാർ‍ കൂട്ടിച്ചേർത്തു.

 

രക്ഷാ ബന്ധൻ ആണ് അക്ഷയ് കുമാറിന്റെ പുതിയ ചിത്രം. അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജ് ആദ്യ ദിനത്തിൽ 10 കോടി കളക്ഷൻ നേടിയിരുന്നെങ്കിൽ രക്ഷാ ബന്ധന് ലഭിച്ചത് 7.50- 8.50 കോടിവരെയാണ്.

OTHER SECTIONS