മാണിക്യമലരില്‍ വീണ് അല്ലുവും

By SUBHALEKSHMI B R.13 Feb, 2018

imran-azhar


ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൌ എന്ന ചിത്രത്തിലെ മാണിക്യ മലരായ എന്ന ഗാനവും അതിലെ നായികയുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഇന്ത്യയ്ക്കകത്തും പുറത്തും ഒരുപോലെ ഹിറ്റായ ഈ വീഡിയോയുടെ ആരാധകനായി മാറിയിരിക്കുകയാണ് തെലുങ്കു യുവതാരം അല്ലുഅര്‍ജ്ജുന്‍. ഈ ഗാനവും അതിലെ രംഗങ്ങളും തന്‍െറ മനസ്സ് കീഴടക്കിയെന്ന് താരം പറയുന്നു. സമീപകാലത്ത് താന് കണ്ട ഏറ്റവും മനോഹരമായ വീഡിയോ ആണിതെന്നും അല്ളു ട്വീറ്റ് ചെയ്തു. ലാളിത്യമാണ് ഈ ഗാനത്തിന്‍െറ ഏറ്റവും വലിയ പ്രത്യേകതയെന്നും ഈ ഗാനരംഗം തനിക്ക് വളരെ ഇഷ്ടപ്പെട്ടുവെന്നും അല്ളു ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

OTHER SECTIONS