നനഞ്ഞിറങ്ങി ഇനി കുളിച്ചേ കയറൂ...ജയന്‍റെ മകനെന്ന വാദത്തിലുറച്ച് മുരളി ജയന്‍

By webdesk.27 Dec, 2017

imran-azhar

മലയാളം കണ്ട നിത്യഹരിത ആക്ഷന്‍ ഹീറോയാണ് ജയന്‍. ജയന്‍ അവിവാഹിതനായിരുന്നുവെന്നാണ് അടുത്തകാലം വരെ ആരാധകര്‍ വിശ്വസിച്ചത്. എന്നാല്‍ ഇപ്പോള്‍ ജയന്‍റെ ബന്ധ ുത്വത്തെ സംബന്ധിച്ച വിവാദം കൊഴുക്കുകയാണ്.

 

ജയന്‍റെ ബന്ധുക്കളാണെന്ന് അവകാശപ്പെട്ട് ചിലര്‍ രംഗത്തെത്തിയതിന് പിന്നാലെ ജയന്‍റെ മകനാണെന്ന് അവകാശപ്പെട്ടും ചിലര്‍ രംഗത്തെത്തിയിരിക്കുന്നു. ജയന്‍ തന്‍റെ അച്ഛനാണെന്ന് വ്യക്തമാക്കി മുരളീ ജയന്‍ ആണ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ജയന്‍ തന്‍െറ വല്യച്ഛനാണെന്ന് വെളിപ്പെടുത്തി ഉമാ നായര്‍ എന്ന സീരിയല്‍ നടിയും അടുത്തിടെ രംഗത്ത് വന്നിരുന്നു. ഇതിനെ ചോദ്യം ചെയ്ത ജയന്‍െറ അനുജന്‍റെ മകള്‍ ലക്ഷ്മിയും നടനും ലക്ഷ്മിയുടെ സഹോദരനുമായ ആദിത്യനും രംഗത്തെത്തിയിര ുന്നു.

 

 

ധാരാളം പേര്‍ ജയന്‍ അച്ഛനാണ് വല്യച്ചനാണ് എന്നൊക്കെ പറഞ്ഞു ബന്ധുത്വം അവകാശപ്പെടുന്നുണ്ട് എന്നായിരുന്നു ആദിത്യന്‍റെ പ്രതികരണം. ഫെയ്സ്ബുക്ക് ലൈവിലാണ് ആദിത്യനുള്ള മറുപടിയുമായി മുരളി ജയന്‍ എത്തിയിരിക്കുന്നത്. രണ്ടു ഫേസ്ബുക്ക് ലൈവുകളിലൂടെയാണ് മുരളി കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ഇതിലെ പ്രസക്തഭാഗങ്ങള്‍ ചുവടെ:

 

'' വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാരതിയമ്മ എന്ന സ്ത്രീ കൊല്ളം തേവള്ളി ഒരു പാലത്തിനടുത്ത് താമസിച്ചിരുന്നു. അവിടെ തീപ്പെട്ടി കന്പനിയില്‍ ജോലി ചെയ്തിരുന്ന തങ്കമ്മ അതായത് എന്‍റെ അമ്മ ഭാരതിയമ്മയെ കാണുന്പോള്‍, അവര്‍ ദാരിദ്യ്രത്തില്‍ ആയിരുന്നു. എന്‍റെ അമ്മ അവരെ സഹായിച്ചു. ഭാരതിയമ്മയുടെ നേവിയില്‍ ജോലി ചെയ്തിരുന്ന മകന്‍ കൃഷ്ണന്‍ നായര്‍ നാട്ടില്‍ എത്ത ിയപ്പോള്‍, അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം തങ്കമ്മയുമൊത്തുള്ള വിവാഹം നടന്നു.

 

പിന്നീട് മകനായ ഞാന്‍ പിറന്നു. അന്ന് ജാതകം നോക്കിയ ജ്യോത്സ്യന്‍ കുഞ്ഞിന്‍റെ അച്ഛന്‍ ഉയരങ്ങളില്‍ എത്തും എന്നും എന്നാല്‍ കുഞ്ഞു അച്ഛന്‍റെ അരക്കൊപ്പം എത്തുന്പോള്‍ അദ്ദേഹം മരണപ്പെടും എന്നും പറഞ്ഞു. എന്നാല്‍ അച്ഛന്‍ എന്നത് കാര്യമാക്കിയില്ള. പിന്നീടാണ് അച്ഛന്‍ സിനിമയില്‍ വരുന്നതും സൂപ്പര്‍സ്റ്റാര്‍ ആകുന്നതും. പണവും പ്രശസ്തിയും വന്നപ്പോള്‍ ഞാനും അമ്മയും അധികപ്പറ്റായി. അങ്ങനെ ബന്ധുക്കള്‍ പതിയെ ഞങ്ങളെ ഒഴിവാക്കുകയായിരുന്നു മുരളി ജയന്‍ പറയുന്നു.

 

കാര്യങ്ങള്‍ മനസ്സിലാക്കിയ അച്ഛന്‍ ഞങ്ങളെ വന്നു വിളിച്ചുവെങ്കിലും അമ്മ പോകാന്‍ വിസമ്മതിച്ചു. അച്ഛന്‍ അമ്മയ്ക്ക് വാക്ക് നല്‍കിയിരുന്നു വേറെ വിവാഹം കഴിക്കില്ള എന്ന്. അച്ഛന്‍ പലകുറി സംരക്ഷണം നല്‍കുന്നതിനായി വിളിച്ചെങ്കിലും അമ്മ ബന്ധുക്കളെ ഭയന്നാണ് പോകാതിരുന്നത്. അങ്ങനെ ഞങ്ങള്‍ വാടകവീട്ടില്‍ താമസക്കാരായി.

 

 

എനിക്ക് ഒന്‍പത് വയസായപ്പോള്‍ ജാതകത്തില്‍ പറഞ്ഞപോലെ അച്ഛന്‍ മരിച്ചു. അമ്മൂമ്മയുടെ മരണം കൂടി കഴിഞ്ഞതോടെ പിന്നെ ആ വീട്ടിലേക്ക് ഞങ്ങള്‍ പോകാതായി. ഈ കഥയില്‍ ഒരു നായിക ഉണ്ട്. അത് എന്‍റെ അമ്മയാണ്. അമ്മയുടെ നല്ള കാലത്ത് അച്ഛന്‍റെ കുടുംബത്തെ സംരക്ഷിച്ചു. എനിക്ക് അച്ഛന്‍റെ ഒന്നും വേണ്ട. ഒന്നും ആഗ്രഹിക്കുന്നില്ള. ജയന്‍റെ മകനാണെന്ന് പറഞ്ഞാല്‍ എന്‍റെ കയ്യും കാലും തല്ളിയൊടിക്കുമെന്നാണ് ആദിത്യന്‍റെ ഭീഷണി. ഞാന്‍ കൊല്ളം സ്റ്റേഷനില്‍ പരാതി നല്‍കി. കാര്യം ഒന്നും ഉണ്ടായില്ള.

 

 

കണ്ണന്‍നായരെയും ആദിത്യനെയും എന്നെയും ചേര്‍ത്ത് ഒരു ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയ്യാറായാല്‍ ഞാനും തയ്യാറാണ്. ഞാന്‍ നനഞ്ഞിറങ്ങി ഇനി കുളിച്ചേ കയറൂ. തന്‍റെ അച്ഛന്‍റെ വീട്ടുകാരോട് ഇത്തരത്തില്‍ പ്രതികരിക്കാന്‍ തനിക്ക് അവസരം ഒരുക്കി തന്ന മിമിക്രിക്കാരോടും നന്ദി, ഉമാ നായരോടും പ്രത്യേകം നന്ദി അറിയിക്കുന്നു. '

OTHER SECTIONS