ദംഗലില്‍ ആമിറിന്റെ പ്രതിഫലം 175 കോടി

By Farsana Jaleel.20 Mar, 2017

imran-azhar

 

ഹരിയാനയിലെ മഹാവീര്‍ സിംഗ് ഫോഗട്ടിന്റെയും മക്കളുടെയും ജീവിതകഥ പറഞ്ഞ ചിത്രത്തിലെ കഥാനായകനായെത്തിയ ആമിര്‍ ഖാന്റെ പ്രതിഫലം കേട്ടാല്‍ ആരും ഒന്നും ഞെട്ടും. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 500 കോടി കളക്ഷന്‍ സ്വന്തമാക്കിയ ദംഗലിലെ നായകനും നിര്‍മ്മാതാവുമായ ആമിര്‍ ഖാന് ചിത്രത്തിലെ പ്രതിഫലം 175 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍. അതായത് 35 കോടി പ്രതിഫലത്തിന് പുറമെ ലാഭത്തിന്റെ 33 ശതമാനവും റോയല്‍റ്റി വിഹിതത്തിന്റെ 33 ശതമാനവും ചേര്‍ന്നാണ് 175 കോടി രൂപ.

 

ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും ഡിസ്‌നി പിക്‌ചേഴ്‌സും യുടിവിയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമാണ് ദംഗല്‍. അതുകൊണ്ട് തന്നെ ചിത്രത്തിലെ അഭിനയത്തിന് ലഭിച്ച പ്രതിഫലത്തിന് പുറമെ ലാഭത്തിന്റെ ഒരു വലിയ വിഹിതവും ആമിര്‍ സ്വന്തമാക്കി. സാറ്റ്‌ലൈറ്റ് റൈറ്റിലൂടെ ലഭിക്കുന്ന തുകയുടെ വലിയ പങ്കും ആമിറിന് ഭാവിയില്‍ ലഭിക്കും. ഇതോടെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ സിനിമാ താരങ്ങളുടെ പട്ടികയില്‍ ആമിറിപ്പോള്‍ ഒന്നാം സ്ഥാനത്താണ്.

OTHER SECTIONS