നിന്റെ പുഞ്ചിരി ഇതുപോലെ സംരക്ഷിക്കും; പാപ്പുവിന് പിറന്നാൾ ആശംകസകളുമായി അമൃത

By santhisenanhs.22 09 2022

imran-azhar

 

മകൾ പാപ്പു എന്ന് വിളിപ്പേരുള്ള അവന്തികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഗായിക അമൃത സുരേഷ് പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. പാപ്പുവിന്റെ പിറന്നാൾ ദിനത്തിൽ ഹൃദയം തൊടുന്നൊരു കുറിപ്പും ചിത്രങ്ങളുമാണ് ഗായിക അമൃത സുരേഷ് പങ്കുവച്ചിരിക്കുന്നത്.

 

കുഞ്ഞു പാപ്പുവിന്റെ ഒരു ചിത്രം പങ്കുവച്ച് അമൃത കുറിച്ചത് ഇങ്ങനെയാണ് അവളുടെ ആദ്യത്തെ പുഞ്ചിരി, എന്നെ മത്ത് പിടിപ്പിച്ച ചിരി, ഞാൻ ജീവിക്കുന്ന പുഞ്ചിരി, എന്നെ ജീവിപ്പിക്കുന്ന പുഞ്ചിരി, എന്റെ പാപ്പു, കുഞ്ഞേ, മമ്മിയുടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്, എന്തുതന്നെയായാലും, ലോകം എനിക്കെതിരെ തിരിഞ്ഞാലും, ഞാൻ നിന്നോട് വാഗ്ദാനം ചെയ്യുന്നു, ഞാൻ നിന്റെ പുഞ്ചിരി ഇതുപോലെ സംരക്ഷിക്കും, മമ്മി നിന്നെ വളരെയധികം സ്നേഹിക്കുന്നു, നീ ഏറ്റവും കരുത്തുള്ളവളാണ്. ജന്മദിനാശംസകൾ എന്റെ കൺമണി, നീയാണ് എന്റെ ജീവിതം, എന്നാണ് അമൃത കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് പാപ്പുവിന് പിറന്നാൾ ആശംസകളുമായി എത്തുന്നത്

 

 

OTHER SECTIONS