ടൊറേന്‍റോ മേളയില്‍ പ്രമുഖരുടെ സാന്നിധ്യം

By സുരേഷ് നെല്ലിക്കോട് posted by SUBHALEKSHMI B R.13 Sep, 2017

imran-azhar

പ്രമുഖ ചലച്ചിത്ര പ്രതിഭകളുടെ സാന്നിധ്യ് ഇത്തവണയും ടൊറേന്‍റോ മേളയ്ക്ക് മാറ്റുകൂട്ടുന്നു. ജോര്‍ജ് ക്ളൂണി, അലെക്സാന്‍ഡെര്‍ പെയ്ന്‍, ഗിലേര്‍മോ ഡെല്‍ റ്റോറോ, ആഞ്ജെലീന ജോളി, ഹാവിയേര്‍ ബാര്‍ദേം, മാറ്റ് ഡെയ്മന്‍, ജെയ്ക്ക് ജിലെന്‍ഹോള്‍, പോളാ ജോണ്‍സ്, നിക്കോള്‍ കിഡ്മാന്‍, വിനീത് കുമാര്‍ സിംഗ്, അസൂക്കാ കുറോസാവ, അഞ്ജലി നയ്യാര്‍, കെയ്റ്റ് വിന്‍സ്ലെറ്റ്, റോസമണ്ട് പൈക്ക്, ഹാവിയേര്‍ ഗുറ്റിയേറസ് എന്നിവരുള്‍പ്പെടുന്ന ചലച്ചിത്രപ്രവര്‍ത്തകരുടെ ഒരു നീണ്ട നിര ഇത്തവണ ടൊറോന്‍റോ ചലച്ചിത്രമേളയില്‍ പങ്കെടു ക്കുന്നു.

 

പ്രശസ്ത അമേരിക്കന്‍ ചലച്ചിത്ര നിരൂപകനായ ജോനതന്‍ റൊസെന്‍ബോം ആണ് FIPRESCI (The International Federation of Film Critics ജൂറ ിയുടെ അദ്ധ്യക്ഷന്‍. കാനഡയില്‍ നിന്നുള്ള റോബെര്‍ട്ട് ഡോഡെലിന്‍, ജിം സ്ളോടെക്, ബ്രസീലില്‍ നിന്നുള്ള ഐവൊനേറ്റാ പിന്‍റോ, അമേരിക്കയില്‍ നിന്നുള്ള മാറിയേറ്റാ സ്റ്റെയ്ന്‍ഹാര്‍ട്ട്, ചെക്ക് റിപ്പബ്ളിക്കില്‍ നിന്നുള്ള മാര്‍ട്ടിന്‍ ഹൊറീന എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങള്‍.

 

 

 

 

 

ഏഷ്യന്‍ സിനിമകള്‍ക്കായുള്ള ങഋടഛഅഇ (NETPAC (Network for the Promotion of Asian Cinema)ലെ മികച്ച ചിത്രങ്ങളെ തെരഞ്ഞെടുക്കുന്നത് രശ്മി ദൊരൈസ്വാമി അദ്ധ്യക്ഷയായുള്ള മൂന്നംഗ ജൂറിയാണ്. ജിയാന്‍ ഹാവോ (ചൈന), സവീന്‍ വോംഗ് (കാനഡ) എന്നിവരാണ് ഈ കമ്മിറ്റിയിലെ മറ്റു രണ്ടുപേര്‍. ടിഫിന്‍റെ ഉദ്യോഗസ്ഥര്‍ക്കു പ ുറമേ രണ്ടായിരത്തിഅഞ്ഞൂറോളം വരുന്ന ഒരു വോളന്‍റിയര്‍മാരും മേളയുടെ വിജയത്തിനായി അണിനിരക്കുന്നു.

 


അഞ്ച് തീയേറ്ററുകളുള്‍പ്പേടുന്ന ഒരു കോംപ്ളക്സ് സ്വന്തമായുള്ള ടിഫ് (ടIഎഎ)) വര്‍ഷം മുഴുവന്‍ ചലച്ചിത്രപ്രവര്‍ത്തനങ്ങളുമായി സജീവമാണ്. മേളയ്ക്കു പുറമേ കുട്ടികള്‍ക്കും, ചലച്ചിത്രവ ിദ്യാര്‍ത്ഥികള്‍ക്കും, ഭിന്നലിംഗക്കാര്‍ക്കുമെല്ളാം വേണ്ടി പത്യേക പ്രദര്‍ശനങ്ങളും സെമിനാറുകളും ക്ളാസ്സുകളും നടത്തപ്പെടുന്നുണ്ട്. കക്ളാസ്സിക്കുകളടങ്ങിയ ഒരു ബൃഹത്തായ മീഡിയ ലൈ ബ്രറി ഇവിടെയുണ്ട്. ടൊറോന്‍റോ ചലച്ചിത്രമേള കഴിയുന്നതോടെ ഓസ്കര്‍ പുരസ്ക്കാരങ്ങള്‍ക്ക് സാധ്യതയുള്ള ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുകയായി.

OTHER SECTIONS