ഒടുവില്‍ അനു സിത്താരയുടെ ആഗ്രഹം സഫലമായി, കുട്ടനാടന്‍ ബ്ലോഗില്‍ മമ്മൂട്ടിക്കൊപ്പം അനുവും

By Farsana Jaleel A.13 Nov, 2017

imran-azhar

അനു സിത്താരയുടെ ആഗ്രഹം സഫലമായിരിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍ അനു സിത്താര. മമ്മൂട്ടിയെ നായകനാക്കി തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ റായ് ലക്ഷ്മിയും ദീപ്തി സതിയും നായകിമാരായെത്തുന്നുണ്ട്. റായ് ലക്ഷ്മി അഞ്ചാം തവണയാണ് മമ്മൂട്ടിക്കൊപ്പം വേഷമിടുന്നത്. മമ്മൂട്ടിയുടെ ഏറ്റവും അടുത്തായി പുറത്തിറങ്ങിയ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തില്‍ ദീപ്തി സതിയായിരുന്നു മമ്മൂട്ടിയുടെ നായിക.

കോഴി തങ്കച്ചന്‍ എന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത്. എന്നാലിപ്പോള്‍ ഒരു കുട്ടനാടന്‍ ബ്ലോഗ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം തീര്‍ത്തും ചിരിയ്ക്ക് പ്രാധാന്യം നല്‍കുന്ന ഒരു കുട്ടനാടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ്. സാങ്കല്‍പ്പിക ഗ്രാമമമായ കൃഷ്ണപുരവും അവിടെയുള്ള ആളുകളുടെ കഥയുമാണ് ചിത്രം വരച്ചുകാട്ടുന്നത്. ഒരു ബ്ലോഗെഴുത്തുകാരന്റെ വിവരണത്തോടു കൂടിയായിരിക്കും ചിത്രം സഞ്ചരിക്കുക.

സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു, ആദില്‍ ഇ ബ്രാഹിം, സിദ്ദീഖ് എന്നിവരും ചിത്രത്തില്‍ അണിനിരക്കും. അനന്ത വിഷന്റെ ബാനറില്‍ ശാന്താ മുരളീധരനും പി.കെ.മുരളീധരനുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഈ വര്‍ഷം അവസാനം ഷൂട്ടിംഗ് ആരംഭിക്കും.

OTHER SECTIONS