പുതിയ മേക്ക് ഓവറിലെത്തിയ ഈ താരം ആരെന്ന് പറയാമോ...? വൈറലായി മേക്ക് ഓവര്‍

By Farsana Jaleel.07 Dec, 2017

imran-azhar

 

പ്രേമത്തിലെ ചുരുണ്ടമുടിക്കാരി മേരിയെ അത്ര പെട്ടെന്ന് മലയാളികള്‍ മറക്കില്ല.... ചുരുണ്ടമുടിക്കാരിയായി ചിത്രത്തിലെത്തിയ അനുപമ ഇപ്പോള്‍ ആളാകെ മാറിപ്പോയി. ജെ.എഫ്.ഡബ്യു എന്ന മാഗസീന് വേണ്ടിയുള്ള അനുപമയുടെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

 

മേക്ക് ഓവറിലൂടെ ആരാധകരെ ഞെട്ടിക്കുക അനുപമയുടെ സ്ഥിരം പണിയാണ്. ഇപ്പോഴിതാ വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് അനുപമ. ഇത്തവണ ബോയ് കട്ടിലാണ് അനുപമ എത്തിയിരിക്കുന്നത്. ബോയ് കട്ടും ലട്ട കണ്ണടയും വെച്ച അനുപമയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അപര്‍ണ ഗോപിനാഥ്, പാര്‍വ്വതി എന്നീ നടികളും ബോയ് കട്ടില്‍ ക്യൂട്ടാണ്. ഇവര്‍ക്ക് പിന്നാലെ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് അനുപമ. പുതിയ ലുക്കിലുള്ള അനുപമയെ കാണുന്നവര്‍ക്ക് അത്ര പെട്ടെന്ന് തിരിച്ചറിയില്ല. പുതിയ ചിത്രത്തിന് വേണ്ടിയാണ് അനുപമ ബോയ് കട്ടിലെത്തിയതെന്നും സൂചനയുണ്ട്.

 

പ്രേമത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച അനുപമ ഇപ്പോള്‍ തെലുങ്കിലെ സൂപ്പര്‍നായികയാണ്. തെലുങ്കിലെ യുവതാരങ്ങള്‍ക്കൊപ്പം അഭിനയിച്ച് തെന്നിന്ത്യയിലെ യുവ നടി കൂടിയായ അനുപമയ്ക്ക് ആരാധര്‍ ഏറെയാണ്.

OTHER SECTIONS