പേടിച്ചും പേടിപ്പിച്ചും അനുഷ്‌ക, ഭാഗമതി ട്രെയിലര്‍ കാണാം

By Farsana Jaleel.09 Jan, 2018

imran-azhar

ബാഹുബലിയിലൂടെ സുപരിചിതമായ കൂട്ടുകെട്ടായിരുന്നു പ്രഭാസ്-അനുഷകയുടേത്. ബാഹുബലിക്ക് ശേഷം അനുഷ്‌ക നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭാഗമതി. അനുഷ്‌കയും മലയാളി താരവുമായ ഉണ്ണി മുകുന്ദനും ഒന്നിച്ചെത്തുന്ന ത്രില്ലര്‍ ചിത്രമാണ് ഭാഗമതി.

 

അനുഷ്‌ക കേന്ദ്ര കഥാപാത്രമായെത്തുന്ന ഭാഗമതിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു മിനിര്‌റ 51 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തിറങ്ങിയത്. അനുഷ്‌കയുടെ വ്യത്യസ്ത ഭാവങ്ങള്‍ ട്രെയിലറില്‍ ദൃശ്യമാകുന്നുണ്ട്...

ചിതത്തിന്റെ ഫസ്റ്റ്‌ലുക്കും പുറത്തിറങ്ങിയിരുന്നു. അനുഷ്‌കയുടെ പിറന്നാള്‍ ദിനത്തില്‍ പ്രഭാസാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ജി.ആശോഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാം, ആശാ ശരത് എന്നിവരും അഭിനയിക്കുന്നുണ്ട്. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക. ഈ മാസം തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.

OTHER SECTIONS