സീരീസിലൂടെ ഇന്ത്യൻ സൈനികരെ അപമാനിച്ചു; നിർമാതാവ് ഏക്താ കപൂറിനും അമ്മയ്ക്കുമെതിരെ അറസ്റ്റ് വാറണ്ട്

By santhisenanhs.29 09 2022

imran-azhar

 

ബോളിവുഡ് നിർമ്മാതാവും സംവിധായികയുമായ ഏക്താ കപൂറിനും അമ്മ ശോഭ കപൂറിനും എതിരെ അറസ്റ്റ് വാറണ്ട്. തന്റെ വെബ് സീരീസായ XXX സീസൺ 2 വിൽ ഇന്ത്യൻ സൈനികരെ അപമാനിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തു എന്നതാണ് കുറ്റം. ബിഹാറിലെ ബെഗുസരായ് കോടതിയാണ് ബുധനാഴ്ച അറസ്റ്റ് വാറണ്ട് പുറപ്പെടിവിച്ചത്.

 

മുൻ സൈനികനും ബെഗുസരായ് സ്വദേശിയുമായ ശംഭുകുമാറാണ് ഇരുവർക്കുമെതിരെ പരാതി നൽകിയത്. സീരീസിൽ ഒരു സൈനികന്റെ ഭാര്യയുമായി ബന്ധപ്പെട്ട നിരവധി ആക്ഷേപകരമായ രംഗങ്ങൾ ഉൾപ്പെടുത്തിയതായി 2020-ൽ ശംഭുകുമാർ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു.

 

ഏക്ത കപൂറിന്റെ ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോമായ എഎൽടി ബാലാജിയിലാണ് സീരീസ് സംപ്രേക്ഷണം ചെയ്തത്. ശോഭ കപൂറും ബാലാജി ടെലിഫിലിംസിന്റെ സഹ ഉടമസ്ഥയാണ്. കോടതി ഇരുവർക്കും സമൻസ് അയയ്ക്കുകയും വിഷയവുമായി ബന്ധപ്പെട്ട് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് ഇപ്പോൾ അറസ്റ്റ് വാറണ്ട് പുറപ്പെടിവിച്ചത്.

OTHER SECTIONS