ബോളിവുഡ് നടി അര്‍ഷിഖാനെതിരെ അറസ്റ്റ് വാറണ്ട്

By sruthy sajeev .18 Dec, 2017

imran-azhar


മുംബയ്: അര്‍ദ്ധനഗ്‌ന മേനിയില്‍ ഇന്ത്യയുടെയും, പാകിസ്ഥാന്റെയും ദേശീയ പതാകകള്‍ വരച്ചിട്ടതിന് റിയാലിറ്റി ഷോ താരത്തിന് അറസ്റ്റ് വാറണ്ട്. ബിഗ് ബോസ് റി
യാലിറ്റി ഷോ താരമായ ആര്‍ഷി ഖാനെതിരെയാണ് പഞ്ചാബിലെ ജലന്ധര്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുപ്പിച്ചത്. നേരത്തെ മൂന്ന് തവണ കോടതിയില്‍ ഹാജ
രാകാതിരുന്നതിനെ തുടര്‍ന്നാണ് നടി കൂടിയായ താരത്തിനെതിരെ കോടതി അറസ്റ്റ് വാറണ്ടിന് ഉത്തരവിട്ടിരിക്കുന്നത്. അതേസമയം, ബിഗ് ബോസിന്റെ ഫൈനല്‍ ന
ടക്കുന്ന 2018 ജനുവരി പതിനഞ്ച് വരെ ആര്‍ഷി അറസ്റ്റിന് സ്‌റ്റേ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, താരത്തെ അറസ്റ്റ് ചെയ്തുവെന്നും സ്ഥിരീകരി
ക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഒക്‌ടോബര്‍ ഒന്ന് മുതല്‍ ആര്‍ഷി ബിഗ് ബോസ് ഷോ നടക്കുന്ന വീട്ടില്‍ വീട്ടുതടങ്കല്‍ പോലെ കഴിയുകയാണ് അതിനാ
ലാണ് കോടതിയില്‍ ഹാജരാകാന്‍ കഴിയാതെ വന്നതെന്നും ആര്‍ഷി ഖാന്റെ സഹായി ഫ്‌ളിന്‍ റെമെഡിയോസ് പറയുന്നു. കഴിഞ്ഞ ദിവസം ആര്‍ഷിയുടെ അറസ്റ്റ്
കോടതി സ്‌റ്റേ ചെയ്തിരുന്നു. എന്നാല്‍, തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ ബിഗ് ബോസിന്റെ സെറ്റില്‍ ചെന്ന് ആര്‍ഷിയെ അറസ്റ്റ് ചെയ്യണമെന്നാണ് കോടതി
പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ ജനിച്ച ആറഷി ഖാന്‍ കുട്ടിക്കാലത്തെ ഇന്ത്യയിലെത്തിയതാണ്. തമിഴ് ചിത്രങ്ങള്‍ക്ക് പുറമെ, 4 ഡി ചി
ത്രമായ ദി ലാസ്റ്റ് എംപറിറിലൂടെ ബോളിവുഡിലും അഭിനയിച്ചിരുന്നു.

OTHER SECTIONS