ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി ആര്യന്‍ ഖാന്‍; നെറ്റ്ഫ്ലിക്സ് വെബ് സീരീസ് ഒരുങ്ങുന്നു

By santhisenanhs.13 08 2022

imran-azhar

 

ബോളിവുഡിന്റെ പ്രിയപ്പെട്ട താരപുത്രനാണ് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സ് വെബ് സീരീസിലൂടെ ആര്യന്‍ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

 

എഴുത്തുകാരനായാണ് ആരന്റെ അരങ്ങേറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്ലിക്സിനായി ആക്ഷേപഹാസ്യ വിഭാഗത്തില്‍പ്പെടുന്ന വെബ് സീരീസാണ് ആര്യന്‍ ഒരുക്കുന്നത്. എന്നാല്‍ ആര്യൻ വെബ് സീരീസ് സംവിധാനം ചെയ്തേക്കില്ല എന്നും റിപ്പോർട്ടുകളുണ്ട്.

 

അമേരിക്കയിലെ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നും സവിധാനം-തിരക്കഥ എന്നിവയില്‍ പഠനം പൂര്‍ത്തിയാക്കിയ ആര്യന്‍ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി 2023 ആദ്യ പകുതിയോടെ സീരിസിന്റെ നിര്‍മ്മാണത്തിലേയ്ക്ക് കടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഭിനേതാക്കളുടെ ദൈനംദിന ജീവിതം പ്രമേയമാക്കുന്നതാണ് സീരീസ്.

 

OTHER SECTIONS