ബോളിവുഡ് താരം സ്വര ഭാസ്ക്കരിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകാൻ അറ്റോർണി ജനറലിന്റെ അനുമതി ലഭിച്ചില്ല

By online desk .23 08 2020

imran-azhar

 


ന്യൂഡല്‍ഹി: ബാബരി മസ്ജിദ്, അയോദ്ധ്യ ഭൂമി തർക്ക കേസിൽ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിന്റെ പേരിൽ ബോളി വുഡ് താരം സ്വര ഭാസ്ക്കരിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകാനായില്ല . ഹർജി നൽകാനൊരുങ്ങിയ അഭിഭാഷകന് അറ്റോർണി ജനറൽ അനുമതി നിഷേധിച്ച സാഹചര്യത്തിലാണിത്. അതേസമയം കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതിയിൽ സമർപ്പിക്കുന്നതിന് അറ്റോർണി ജനറലിന്റെ അനുമതി ആവശ്യമാണ്.

 

സ്വരയുടെ അഭിപ്രായപ്രകടനം സ്വന്തം കാഴ്ചപ്പാട് മാത്രമാണെന്നും അത് പരമോന്നത കോടതിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും അവർ കോടതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലോ ആലക്ഷ്യത്തിലോ ഒന്നും പറഞ്ഞില്ല എന്നും അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ പറഞ്ഞു. “എന്റെ പ്രസ്താവനയിൽ, ഈ പ്രസ്താവന ക്രിമിനൽ അവഹേളനമല്ല,” അറ്റോർണി ജനറൽ പറഞ്ഞു.നടിയുടെ അഭിപ്രായ പ്രകടനം കോടതിയലക്ഷ്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുംബൈയിൽ വച്ചുനടന്ന ഒരു ചടങ്ങിനിടെ സ്വരഭാസ്‌ക്കർ നടത്തിയ അഭിപ്രായ പ്രകടനമാണ് വിവാദമായത് .

OTHER SECTIONS