രണ്ടും കല്പിച്ചു അങ്ങ് ഇറങ്ങുകയാണ്. അനുഗ്രഹിക്കണം, ബേസിലിന്റെ പോസ്റ്റ് വൈറലാകുന്നു.

By sruthy sajeev.16 Jun, 2017

imran-azhar


കുഞ്ഞിരാമായണവും ഗോദയും ഒരുക്കി പ്രേക്ഷക പ്രശംസ നേടിയ യുവ നിരയിലെ ശ്രദ്ദേയ സംവിധായകനാണ് ബേസില്‍ ജോസഫ്. ഇരുവരുടെയും പ്രണയ വിവാഹമാണ്. കോട്ടയം കാരി എലിസബത്താണ് വധു. തിരുവന്തപുരം എന്‍ജീനീയറിംഗ് കോളേജില്‍ തുടങ്ങീയ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. ആഗസ്റ്റ് 17ന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ചെറിയ പള്ളിയിലാണ് വിവാഹം. തന്റെ വിവാഹത്തെ കുറിച്ച് ബേസില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ.

 


ഇത് എലിസബത്ത് . എലി എന്ന് വിളിക്കും. ഏഴ് വര്‍ഷം മുന്‍പ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് മുതല്‍ എന്നെ സഹിക്കാന്‍ തുടങ്ങിയതാണ്. ദേ ഇപെ്പാ ജീവിത കാലം മുഴുവന്‍ സഹിച്ചോളാം എന്നും വാക്കു തന്നു . അത് കൊണ്ട് ഞങ്ങള്‍ വീട്ടുകാരോടൊക്കെ ആലോചിച്ചു ആ തീരുമാനം അങ്ങെടുത്തു . കല്യാണം . പണ്ടാരോ പറഞ്ഞ പോലെ ജീവിതത്തില്‍ സന്തോഷം മാത്രം പോരലേ്‌ളാ . ?? രണ്ടും കല്പിച്ചു അങ്ങ് ഇറങ്ങുകയാണ് . അനുഗ്രഹിക്കണം