വൈറലായി ബേസില്‍ ജോസഫിന്റെ വിവാഹ വീഡിയോ

By Farsana Jaleel.13 Sep, 2017

imran-azhar

 

സംവിധായകന്‍ ബേസില്‍ ജോസഫിന്റെ വിവാഹ വീഡിയോ പുറത്തിറങ്ങി. ആഗസ്റ്റ് 17ന് സുല്‍ത്താന്‍ സെന്റ് മേരീസ് ചെറിയ പള്ളിയില്‍ വെച്ച് ആഗസ്റ്റ് 17ന് ഫാ.ജോസഫിന്റെ കാര്‍മികത്വത്തിലായിരുന്നു വിവാഹം. ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ബേസില്‍ വിവാഹിതനാകുന്നത്. കോട്ടയം പുതുപ്പള്ളി ചിറപ്പുറത്ത് സാമുവല്‍ സാറാമ്മ ദമ്പതികളുടെ മകള്‍ എലിസബത്താണ് വധു. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ.ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ട.അധ്യാപിക തങ്കമ്മയുടെയും മകനാണ് ബേസില്‍.

 

തിരുവനന്തപുരത്ത് ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗിന് പഠിക്കുമ്പോള്‍ രണ്ടുവര്‍ഷം ജൂനിയറായിരുന്നു എലിസബത്ത്. എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കിയ ബേസിലും എലിസബത്തും നിലവില്‍ ചെന്നൈയില്‍ ചേരി നിവാസികള്‍ക്കിടയില്‍ സാമൂഹിക സേവനം നടത്തിവരുന്നു. ഹ്രസ്വ ചിത്രങ്ങളിലൂടെയാണ് ബേസില്‍ ശ്രദ്ധയനായത്. ഒരു തുണ്ട് പടം, പ്രിയംവദ, കാതരയാണോ തുടങ്ങീ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബേസില്‍ വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായായാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

 

 

സഹസംവിധായകനില്‍ നിന്നും പിന്നീട് നടനിലേയ്ക്കായിരുന്നു ബേസില്‍ നീങ്ങിയത്. ഹോംലി മീല്‍സ് എന്ന ചിത്രത്തില്‍ എഡിറ്റര്‍ ബേസില്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ശേഷം സംവിധാന കുപ്പായമണിയുകയായിരുന്നു ബേസില്‍. വിനീതിന്റെ കുഞ്ഞിരാമായണമായിരുന്നു ബേസില്‍ ജോസഫിന്റെ ആദ്യ സിനിമ. പിന്നീട് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ഗോദ.

OTHER SECTIONS