റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബെസ്ററ് ആക്ടർ അവാർഡ്; പില്ലർ നമ്പർ.581ലെ ആദി ഷാനിന്

By santhisenanhs.05 07 2022

imran-azhar

 

റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വേദിയുടെ ഈ വർഷത്തെ ബെസ്ററ് ആക്ടർ അവാർഡ് ആനുകാലിക വിഷയങ്ങൾ പ്രമേയമാക്കി കഥയെഴുതിയ പില്ലർ നമ്പർ.581 എന്ന ഹൃസ്വ ചിത്രത്തിലെ നായകൻ ആദി ഷാൻ കരസ്ഥമാക്കി. 5 മുതൽ 50 മിനുട്ട് വരെ ധൈർക്യമുള്ള വിഭാഗത്തിൽ നിന്നാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുള്ളത്. കാലിക പ്രസക്തിയുള്ള വിഷയങ്ങളെ സംയോജിപ്പിച്ച് നവാഗതനായ മുഹമ്മദ് റിയാസ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പില്ലർ നമ്പർ.581

 

തമിഴിലും മലയാളത്തിലുമായി രണ്ട് ഭാഷകളിലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. വേറിട്ട അഭിനയമികവ് കൊണ്ടും പച്ചയായ ജീവിതം കൊണ്ടുമാണ് പ്രേക്ഷകരുടെ മനം കവർന്ന ആദി ഷാനിന് ബെസ്ററ് ആക്ടർ പുരസ്‌കാര ജേതാവാകാൻ കഴിഞ്ഞത്. മാഗസിൻ മീഡിയ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളറായ ബാദുഷയും മകൾ ഷിഫ ബാദുഷയും കേന്ദ്ര കഥാപാത്രങ്ങളായി അവതരിക്കുന്നുണ്ട്. സക്കീർ ഹുസൈൻ ,അഖില പുഷ്പാഗധൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.


അരുൺ രാജിന്റെ സംഗീതവും എസ്‌.അമൽ സുരേഷിന്റെ ഛായാഗ്രഹണവും ചിത്രത്തിന് മാറ്റ് കൂട്ടിയിരുന്നു. എഡിറ്റർ :സിയാദ് റഷീദ് ,പ്രൊഡക്ഷൻ കൺട്രോളർ : സക്കീർ ഹുസൈൻ ,ആർട്ട് : നാസർ ഹമീദ് പുനലൂർ ,മേക്കപ്പ് :അമൽ ചന്ദ്രൻ , കോസ്റ്റ്യൂം : എ.എം, അസോസിയേറ്റ് ഡയറക്ടർ :അനീഷ് ജോർജ്, സൗണ്ട് ഡിസൈൻ :കരുൺ പ്രസാദ്, പി.ആർ.ഒ :പി.ശിവപ്രസാദ്, സ്റ്റിൽസ് :ബേസിൽ സക്കറിയ, ഡിസൈൻ :അതുൽ കോൾഡ്ബ്രൂ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

OTHER SECTIONS