അമേരിക്കൻ ഗായിക ബെറ്റി റൈറ്റ് അന്തരിച്ചു

By online desk .11 05 2020

imran-azhar

അമേരിക്കൻ ഗായികയും ഗാന അരചയിതാവുമായ ബെറ്റി റൈറ്റ് അന്തരിച്ചു 66 വയസ്സായിരുന്നു. അർബുദബാധയെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.ക്ലീൻ അപ്പ് വുമൺ എന്ന ഗാനത്തിലൂടെയാണ് റൈറ്റ് അറിയപ്പെടുന്നത്, ബിൽബോർഡിന്റയും പോപ്പ് ചാർട്ടിന്റെയും ഹിറ്റ് പാട്ടുകളുടെ പട്ടികയിൽ ഇടംനേടി . 1975 ൽ പുറത്തിറങ്ങിയ 'വേർ ഈസ് മെെ ലൗവ്' എന്ന ആൽബത്തിന് ബെറ്റി ഗ്രാമി പുരസ്കാരം സ്വന്തമാക്കി. ബേബി സിറ്റർ, മദർ വിറ്റ് , നോ പെയിൻ (നോ ഗെയിൻ) എന്നിവയാണ് ബെറ്റിയുടെ അതിപ്രശസ്തമായ മറ്റു ആൽബങ്ങൾ.

 

1953 ൽ മിയാമിയിൽ ജനിച്ച റൈറ്റ്, എക്കോസ് ഓഫ് ജോയ് എന്ന ഗ്രൂപ്പിലെ സഹോദരങ്ങളോടൊപ്പം രണ്ട് വയസ്സുള്ളപ്പോൾ സുവിശേഷം ആലപിക്കാൻ തുടങ്ങി. 15-മത്തെ വയസ്സിലാണ് 'മെെ ഫസ്റ്റ് ടെെം എറൗണ്ട്' എന്ന പേരിൽ ആദ്യത്തെ സോളോ ആൽബം ബെറ്റി പുറത്തിറക്കുന്നത്. 'ഗേൾസ് കാണ്ട് ഡൂ വാട്ട് ബോയ്സ് കാൻ ഡൂ' എന്ന ആൽബത്തിലൂടെ ബെറ്റി ശ്രദ്ധേയയാകുന്നത്. 

OTHER SECTIONS