ഭാബി ജി ഘര്‍ പര്‍ ഹെ ഫെയിം ജീതു ഗുപ്തയുടെ മകന്‍ അന്തരിച്ചു

By SM.29 09 2022

imran-azhar

 

ന്യൂഡല്‍ഹി: ഭാബി ജി ഘര്‍ പര്‍ ഹെ ഫെയിം നടന്‍ ജീതു ഗുപ്തയുടെ മകന്‍ ആയുഷ് അന്തരിച്ചു. 19 വയസ്സ് മാത്രം പ്രായമുള്ള ആയുഷ് വെന്റിലേറ്റര്‍ സഹായത്തോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

 

രണ്ടുദിവസം മുന്‍പ് ജീതു ഗുപ്തയാണ് തന്റെ മകന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഫേസ്ബുക്ക് അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ മകന്റെ നിര്‍ഭാഗ്യകരമായ വിയോഗം അറിയിച്ചുകൊണ്ട് താരം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് പോസ്റ്റ് പങ്കിട്ടു. ആയുഷ് കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. ജീതു ഗുപ്ത തന്റെ മകന്റെ ആരോഗ്യ നില ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു.

 

ഭാബി ജി ഘര്‍ പര്‍ ഹെയിലെ പ്രധാന താരമായിരുന്ന ദീപേഷ് ഭാന്‍ അടുത്തിടെയാണ് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കേ കുഴഞ്ഞുവീണ് മരിച്ചത്.

 

OTHER SECTIONS