അച്ഛന്റെ മരണ ശേഷം കുടുംബത്തിലേക്ക് വന്ന തണലാണ് നവീന്‍: ഭാവന

By Farsana Jaleel.11 Sep, 2017

imran-azhar

 

ഒരു രാത്രി കൊണ്ട് ഭാവനയുടെ ജീവിതം മാറി മറഞ്ഞു. അച്ഛന്‍ മരിച്ച് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ഭാവന അച്ഛനെ കുറിച്ച് പറയുന്നു. അച്ഛന്റെ മരണം ഭാവനയുടെ ജീവിതം ആകെ മാറ്റി മറിച്ചു. പ്രത്യകേച്ച് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലാത്തിരുന്ന അച്ഛന്‍ 58ാം വയസ്സിലാണ് മരിക്കുന്നതെന്ന് ഭാവന പറയുന്നു. ഒരു രാത്രിയില്‍ അച്ഛന്‍ കിടക്കുന്നതും പിറ്റേന്ന് രാവിലെ ബോധരഹിതനാകുന്നതും ഒന്നും നമ്മുക്ക് ചിന്തിക്കാനാകില്ലെന്നും ആശുപത്രിയില്‍ നിന്നും തിരിച്ചു വരുമെന്ന് കരുതിയിരിക്കുമ്പോള്‍ 24 മണിക്കൂറിനുള്ളില്‍ അറിയുന്നത് അച്ഛന്റെ മരണവാര്‍ത്തയായിരുന്നു.

 

അച്ഛന്റെ മരണം ശരിക്കും തലയ്ക്ക് അടിയേറ്റ പ്രഹരം പോലെയായിരുന്നു. അതിന് മുമ്പ് വരെ കുട്ടികളെ പോലെയായിരുന്ന ജീവിതം ശേഷം മാറി മറിഞ്ഞു. ഉത്തരവാദിത്വങ്ങള്‍ കൂടി. അച്ഛന്‍ മരിക്കും മുമ്പ് ഒരു മാസം മുമ്പാണ് നവീന്‍ തന്റെ വീട്ടില്‍ വരുന്നതെന്നും വിവാഹത്തെ കുറിച്ച് സംസാരിക്കുന്നതെന്നും വിവാഹം ഉറപ്പിക്കുന്നതെന്നും ഭാവന പറയുന്നു. അച്ഛനുള്ള സമയത്ത് അത്രയെങ്കിലും ചെയ്യാന്‍ സാധിച്ചല്ലോ എന്നോര്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്നും അച്ഛന്റെ മരണ ശേഷം ഞങ്ങളുടെ കുടുംബത്തിലേക്ക് വന്ന തണലാണ് നവീന്‍ എന്നും ഭാവന പറയുന്നു.

 

അമ്മയ്ക്കും ചേട്ടനും എന്നേക്കാള്‍ ഇഷ്ടം നവീനോടാണെന്നും ജനുവരിയില്‍ വിവാഹമുണ്ടെന്നും ഭാവന അറിയിച്ചു. കഴിഞ്ഞ ആറുവര്‍ഷമായി സുഹൃത്തുക്കള്‍ ആണെന്നും ഭാവന വ്യക്തമാക്കി. തന്റെ മൂന്നാമത്തെ തെലുങ്ക് ചിത്രത്തിന്റെ പ്രൊഡ്യൂസറായിരുന്നു നവീന്‍. ആദ്യമൊക്കെ സിനിമാ കാര്യങ്ങള്‍ മാത്രം സംസാരിച്ചിരുന്ന തങ്ങള്‍ പിന്നീട് ചാറ്റ് ആയി. സിനിമയില്‍ നിന്നൊരാളാകണം തനിക്ക് കൂട്ടിന് വേണ്ടതെന്ന് നേരത്തെ തന്നെ ആഗ്രഹം ഉണ്ടായിരുന്നു. പുറത്തുള്ളവര്‍ സിനിമയെ നോക്കിക്കാണുന്നതിലും നന്നായി സിനിമയിലുള്ളവര്‍ക്ക് അത് മനസ്സിലാകാന്‍ കഴിയുമെന്നും ഭാവന പറയുന്നു.

OTHER SECTIONS