ലഹരിമരുന്ന് കേസ്; റിയ ചക്രബർത്തിക്ക് കർശന ഉപാധികളോടെ ജാമ്യം

By online desk .07 10 2020

imran-azhar

മുംബൈ:ലഹരിമരുന്ന് കേസിൽ റിയ ചക്രബർത്തിക്ക് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാൽ റിയയുടെ സഹോദരൻ ഷൗവിക്ക് ചക്രബർത്തിയുടെ ജാമ്യാപേക്ഷ തള്ളി. റിയക്ക് കർശന ഉപാധികളോടെ ആണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അടുത്ത പത്തു ദിവസങ്ങളിൽ റിയ പോലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണം, കൂടാതെ രാജ്യം വിട്ടുപോവരുത്. അതേസമയം മുംബൈ വിട്ടു പുറത്തുപോവണമെങ്കിൽ പോലീസിന്റെ അനുമതി വാങ്ങിക്കണം.


സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പിന്നീട് മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ചുള്ള വെളിപ്പെടുത്തലിലേക്ക് മാറുകയായിരുന്നു . ജാമ്യം അനുവദിച്ചെങ്കിലും റിയയെ ഉടൻ പുറത്ത് വിടരുതെന്ന അന്വേഷണം സംഘത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.

OTHER SECTIONS