സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ; സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

By online desk .19 08 2020

imran-azhar

 

മുംബൈ : അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. ഇതുവരെ ശേഖരിച്ച എല്ലാ തെളിവുകളും അന്വേഷണ ഏജൻസിക്ക് കൈമാറാൻ മുംബൈ പോലീസിനോട് ആവശ്യപ്പെട്ടു.

 

സുശാന്ത് സിങ്ങിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബീഹാറിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ ശരിയാണെന്നും കേസ് അന്വേഷിക്കാൻ സിബിഐയോട് ആവശ്യപ്പെടാൻ ബീഹാർ പ്രാപ്തനാണെന്നും കോടതി വ്യക്തമാക്കി.അതേസമയം തനിക്കെതിരായ എഫ് ഐ ആർ പാറ്റ്നയിൽ നിന്നും മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റിയ ചക്രവർത്തി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഉത്തരവ്

 

ജൂൺ 14 നാണ് സുശാന്ത് സിംഗ് രജ്പുത്തിനെ (34) മുംബൈ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇത് ആത്മഹത്യയാണെന്നും വിഷാദരോഗം ബാധിച്ചതായുംമുംബൈ പോലീസ് വ്യക്തമാക്കിയിരുന്നു എന്നാൽ റിയ ചക്രവർത്തിയും കുടുംബവും മകനെ സാമ്പത്തികമായി വഞ്ചിച്ചുവെന്നും മാനസികമായി ഉപദ്രവിച്ചുവെന്നും ആരോപിച്ച് സുശാന്ത് സിംഗ് രജ്പുത്തിന്റെ പിതാവ് കെ കെ സിംഗ് ബീഹാറിൽ കേസ് ഫയൽ ചെയ്തു.

 

ബിഹാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ നിയമപരമായി നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം ബിഹാര്‍ പോലീസ് സിബിഐക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ നടപടിയാണ് സുപ്രീം കോടതി ശരിവെച്ചിരിക്കുന്നത്. നിലവില്‍ ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ആണ് നടത്തേണ്ടത് എന്നും കോടതി വ്യക്തമാക്കി.

OTHER SECTIONS