ക്രോസ് റോഡ്: സ്ത്രീത്വത്തിന്റെ വെളിപാടുകള്‍

By V.G.Nakul.19 Oct, 2017

imran-azhar

 


പല ചെറു സിനിമകള്‍ ചേര്‍ത്തു വച്ച സിനിമകളുടെ സമാഹാരം മലയാളത്തില്‍ പുതുമയല്ല. കേരള കഫേയും അഞ്ചു സുന്ദരികളും മരിച്ചവരുടെ കടലും സോളോയും ഉദാഹരണം. അക്കൂട്ടത്തിലേക്കാണ് ക്രോസ് റോഡും പ്രേക്ഷകരെ തേടിയെത്തുന്നത്. എന്നാല്‍ അവയില്‍ നിന്നും ക്രോസ് റോഡിനുള്ള വ്യത്യാസം ഇതിലുള്‍പ്പെടുത്തിയിട്ടുള്ള സിനിമകളെല്ലാം സ്ത്രീപക്ഷ കാഴ്ചപ്പാടുകളില്‍ സ്ത്രീ കഥാപാത്രങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി കഥ പറയുന്നു എന്നതാണ്. അത്തരത്തില്‍ ക്രോസ് റോഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പത്തു സിനിമകളും നവ്യമായ അനുഭവമായി മാറുന്നു. മലയാളത്തിലെ ഒന്നാം നിര നായികമാരെയാണ് ഓരോ സിനിമകളിലും കേന്ദ്ര കഥാപാത്രങ്ങളാക്കിയിരിക്കുന്നത്. താര പ്രൗഢി ഉപേക്ഷിച്ച് കഥാപാത്രങ്ങളായി പരുവപ്പെടുവാനുള്ള അവസരം ഓരോ കഥയും അഭിനേതാക്കള്‍ക്ക് നല്‍കുന്നു. സാമൂഹിക പ്രാധാന്യമുള്ള ആശയങ്ങളെ ആസ്വാദനത്തിനിണങ്ങുന്ന ദൃശ്യാനുഭവങ്ങളാക്കി മാറ്റുന്നതില്‍ ഓരോ സിനിമകളുടെയും സംവിധായകര്‍ അതീവ ശ്രദ്ധപുലര്‍ത്തി. അതില്‍ തന്നെ സുപരിചിതരും നവാഗതരുമായ സംവിധായകരുണ്ടെന്നതും എടുത്തു പറയണം.


ലെനിന്‍ രാജേന്ദ്രന്‍, രാജീവ് രവി, മധുപാല്‍, നേമം പുഷ്പരാജ്, പ്രദീപ് നായര്‍, ബാബു തിരുവല്ല, അശോക് ആര്‍ നാഥ്, ശശി പറവൂര്‍, അവിരാ റെബേക്ക, ആല്‍ബര്‍ട്ട്, നയന സൂര്യ എന്നിങ്ങനെ പത്തു സംവിധായകരുടെ പതിനഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള പത്തു ചിത്രങ്ങള്‍. പത്തു കഥകളിലും പത്തു സ്ത്രീകളുടെ ജീവിതം പ്രേക്ഷകര്‍ക്കു മുന്നില്‍ അനാവൃതമാകുന്നു. ഇവയോരോന്നും ഒരു സ്ത്രീ എങ്ങനെ ചിന്തിക്കുന്നു എന്നും ഓരോ ജീവിത സാഹചര്യങ്ങളെയും അവരെങ്ങനെ നോക്കി കാണുന്നു എന്നും പറയാതെ പറയുന്നു. ജയരാജ്, ലെനിന്‍ രാജേന്ദ്രന്‍, ശശി പറവൂര്‍, ബാബു തിരുവല്ല, നെല്‍സണ്‍ അലക്‌സ് എന്നിവരുടെ തിരക്കഥ ഏറ്റവും മികച്ച രീതിയില്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കുവാനും അതേറ്റവും മനോഹരമായി അവതരിപ്പിക്കുവാനും സംവിധായകരെ സഹായിക്കുന്നു.


ഇഷ തല്‍വാര്‍, മമത മോഹന്‍ദാസ്, പദ്മ പ്രിയ,റിച്ച പനായി, ശ്രിന്ദ അഷാബ്, മൈഥിലി, അഞ്ജലി അനീഷ് ഉപാസന, പ്രിയങ്ക നായര്‍, മാനസാ രാധാകൃഷ്ണന്‍, ശോഭ മോഹന്‍, സിദ്ധാര്‍ഥ് ശിവ, മനോജ് കെ ജയന്‍, വിജയ് ബാബു, ചേതന്‍ ജയലാല്‍, കൈലാസ, അഞ്ജന ചന്ദ്രന്‍, പുന്നശ്ശേരി കാഞ്ചന എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. എല്ലാവരും തങ്ങളുടെ വേഷങ്ങള്‍ ഏറ്റവും മനോഹരമാക്കി.


മധു അമ്പാട്ട്, എം ജെ രാധാകൃഷ്ണന്‍, അഴകപ്പന്‍, കെ ജി ജയന്‍, പ്രതാപ് പി നായര്‍, സുനില്‍ പ്രേം, നിഖില്‍ എസ്, പ്രവീണ്‍, ഗൗതം ലെനിന്‍ എന്നിവരുടെ ഛായാഗ്രാഹണവും സൂരജ് എസ കുറുപ്പ്, എം ജയചന്ദ്രന്‍, ബിജിപാല്‍, രമേശ് നാരായണ്‍, അജയ് തിലക്, അനിത ഷെയ്ഖ് എന്നിവരുടെ സംഗീത സംവിധാനവും എടുത്തു പറയണം.


ചുരുക്കത്തില്‍ സ്ത്രീത്വത്തെ അതി മനോഹരമായി അവതരിപ്പിക്കുന്ന ഒരുചലച്ചിത്ര അനുഭവമായി ക്രോസ് റോഡ് മാറുന്നു. ധൈര്യമായി ടിക്കറ്റെടുക്കാം.

OTHER SECTIONS