ഇത്തവണയും പൊങ്കാലയില്‍ താരത്തിളക്കം

By Farsana Jaleel.11 Mar, 2017

imran-azhar

 

ആറ്റുകാല്‍ പൊങ്കാലയില്‍ ഇത്തവണയും താരസാന്നിധ്യം. ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ എപതിവുപോലെ ചലച്ചിത്ര താരങ്ങള്‍ അണിനിരന്നു. വിധുബാല, ആനി, അര്‍ച്ചന, ചിപ്പി, പിന്നണി ഗായിക രാജലക്ഷ്മി, മങ്ക മഹേഷ്, പ്രേമി വിശ്വനാഥ്, കാര്‍ത്തിക തുടങ്ങീ സിനിമാ സീരിയല്‍ രംഗത്തെ നിരവധി താരങ്ങള്‍ ഇക്കുറിയും പൊങ്കാലയുടെ ഭാഗമായി.

അമ്മേ..അമ്മേ....ആറ്റുകാലമ്മ......എന്നു പാട്ടുപാടിയാണ് പിന്നണി ഗായിക രാജലക്ഷ്മി പൊങ്കാലയെ വരവേറ്റത്. സ്‌കൂള്‍ കാലം മുതല്‍ മുടങ്ങാതെ പൊങ്കാല ഇടുന്ന ചിപ്പി ഇക്കൊല്ലവും ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു. പൊങ്കാല പരിസമാപ്തിയിലേയ്ക്ക് കടക്കുമ്പോഴാണ് താരങ്ങുടെ പ്രതികരണം. ചിപ്പി, വിധുബാല, ആനി, സ്വാതി, ഇനിയ, കാര്‍ത്തിക, സുധാനായര്‍ തുടങ്ങിവരാണ് കഴിഞ്ഞ വര്‍ഷം പൊങ്കാലയിട്ട സിനിമാ സീരിയല്‍ താരങ്ങള്‍.

കല്‍പ്പനയില്ലാത്ത രണ്ടാമത്തെ പൊങ്കാലയാണ് കടന്നു പോകുന്നത്. ഈ ദിനം കല്‍പ്പനയ്ക്ക് ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്തൊരു ദിനമായിരുന്നു. എത്ര ഷൂട്ടിംഗ് തിരക്കുകള്‍ ഉണ്ടെങ്കില്‍ കൂടിയും അതെല്ലാം മാറ്റിവെച്ച് ആറ്റുകാലമ്മയ്ക്ക് നിവേദ്യം അര്‍പ്പിക്കാന്‍ കല്‍പ്പന ഓടിയെത്തുമായിരുന്നു. കഴിഞ്ഞ വര്‍ഷവും ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാന്‍ വരുമെന്ന പ്രതീക്ഷയിലാണ് 2015 ല്‍ പൊങ്കാല അര്‍പ്പിച്ച് കല്‍പ്പന മടങ്ങിയത്. കല്‍പ്പനയില്ലാത്ത പൊങ്കാലയില്‍ ഇന്നും സഹതാരങ്ങളുടെ കണ്ണു നയയിപ്പും.