മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനായെത്തുന്ന 'വിശ്വംഭര' ടൈറ്റില്‍ പുറത്ത്

മെഗാസ്റ്റാര്‍ ചിരഞ്ജീവിയെ കേന്ദ്ര കഥാപാത്രമാക്കി, പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ യുവി ക്രിയേഷന്‍സിന്റെ ബാനറില്‍, 'ബിംബിസാര' ഫെയിം വസിഷ്ഠ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഫാന്റസി അഡ്വഞ്ചര്‍ ബിഗ് ബജറ്റ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു.'വിശ്വംഭര' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

author-image
webdesk
New Update
മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനായെത്തുന്ന 'വിശ്വംഭര' ടൈറ്റില്‍ പുറത്ത്

മെഗാസ്റ്റാര്‍ ചിരഞ്ജീവിയെ കേന്ദ്ര കഥാപാത്രമാക്കി, പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ യുവി ക്രിയേഷന്‍സിന്റെ ബാനറില്‍, 'ബിംബിസാര' ഫെയിം വസിഷ്ഠ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഫാന്റസി അഡ്വഞ്ചര്‍ ബിഗ് ബജറ്റ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു.

'വിശ്വംഭര' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ടൈറ്റില്‍ ഗ്ലിംപ്‌സ് എന്ന പേരില്‍ എത്തിയ അനൗണ്‍സ്‌മെന്റ് വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്. വിക്രം, വംശി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം 2025 സംക്രാന്തിക്ക് തിയറ്ററുകളിലെത്തും.

ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ നേരത്തെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അതിന് ശേഷം പുറത്തുവിട്ട മറ്റ് രണ്ട് പോസ്റ്ററുകളും ആകാംക്ഷ ഇരട്ടിപ്പിക്കുംവിധമായിരുന്നു. ഇപ്പോഴിതാ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോയും അതിശയിപ്പിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പ്രാരംഭ ഘട്ടത്തിലാണ്.

ഛായാഗ്രഹണം: ഛോട്ടാ കെ നായിഡു, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, സന്തോഷ് കാമിറെഡ്ഡി, സംഗീതം: എം എം കീരവാണി, ഗാനരചന: ശ്രീ ശിവശക്തി ദത്ത, ചന്ദ്രബോസ്, സ്‌ക്രിപ്റ്റ് അസോസിയേറ്റ്‌സ്: ശ്രീനിവാസ് ഗവിറെഡ്ഡി, ഗന്ത ശ്രീധര്‍, നിമ്മഗദ്ദ ശ്രീകാന്ത്, മയൂഖ് ആദിത്യ, സംഭാഷണങ്ങള്‍: സായി മാധവ് ബുറ, പ്രൊഡക്ഷന്‍ ഡിസൈനര്‍: എ എസ് പ്രകാശ്, വസ്ത്രാലങ്കാരം: സുസ്മിത കൊനിഡേല. ലൈന്‍ പ്രൊഡ്യൂസര്‍: റാമിറെഡ്ഡി ശ്രീധര്‍ റെഡ്ഡി, പിആര്‍ഒ: ശബരി.

Latest News newsupdate movienews chiranjeevi new movie