ആരാധകന് വിക്രമിന്‍റെ സര്‍പ്രൈസ് സമ്മാനം

By SUBHALEKSHMI B R.09 Jan, 2018

imran-azhar

ചിയാന്‍ വിക്രമിന് ആരാധകരോടുളള മമത പ്രസിദ്ധമാണ്. ആരാധകര്‍ക്കൊപ്പം നിലകൊളളുന്ന താരത്തിന് കട്ട ഫാന്‍സ് ഒട്ടനവധിയാണ്. അന്യന്‍ മുതലിങ്ങോട്ട് അക്കാര്യത്തില്‍ വര്‍ദ്ധനവല്ലാതെ ഇടിവുണ്ടായിട്ടില്ല. ഇപ്പോഴിതാ തന്‍റെ കടുത്ത ആരാധകനായ ഓട്ടോഡ്രൈവര്‍ക്ക് അപ്രതീക്ഷിത സമ്മാനം നല്‍കിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസമാണ് കടുത്ത ആരാധകനായ ഓട്ടോഡ്രൈവര്‍ വിക്രമിനെ കാണാനെത്തിയത്. ഓട്ടോയില്‍ നിറയെ വിക്രമിന്‍റെ ഫോട്ടോകള്‍ പതിപ്പിച്ചാണ് തന്‍റെ പ്രിയതാരത്തിനോടുളള ഇഷ്ടം പ്രകടമാക്കിയത്. ഇതു കണ്ട വിക്രം ആരാധകന് ഒരു സര്‍പ്രൈസ് സമ്മാനം നല്‍കി. മറ്റൊന്നുമല്ല ആ ഓട്ടോയില്‍ കയറി നേരെ സാമി 2വിന്‍റെ ലൊക്കേഷനില്‍ പോയി. സെല്‍ഫിയുമെടുത്തു. വിക്രമിന്‍റെ ഈ ഓട്ടോയാത്രയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റ് ആണ്.

 

OTHER SECTIONS