തമിഴ് സിനിമാമേഖലയിലെ ദിവസ വേതന തൊഴിലാളികള്‍ക്ക് സഹായവുമായി താരങ്ങള്‍

By online desk .25 03 2020

imran-azhar

 

ചെന്നൈ: കൊറോണ വൈറസ് പടർന്നുപിടിച്ചത്തിന്റെ ഭാഗമായി സിനിമ ചിത്രീകരണവും മുടങ്ങി അതോടെ വരുമാനമില്ലാതായ തമിഴ് ചലച്ചിത്രരംഗത്തെ തൊഴിലാളികള്‍ക്ക് സഹായവുമായി തമിഴ് താരങ്ങള്‍ രംഗത്ത്. രജനി 50 ലക്ഷംരൂപയും . വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍ എന്നിവര്‍ 10 ലക്ഷം രൂപവീതവും നൽകി ചലച്ചിത്ര തൊഴിലാളികളുടെ സംഘടനയായ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്സി) മുഖേനയാണ് സഹായം നല്‍കുന്നത്.

 

ഇപ്പോൾ വരുമാനമില്ലാത്ത ഫെഫ്സി'യിലെ ദൈനംദിന വേതന അംഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകണമെന്ന് പ്രസിഡന്റ് ആര്‍.കെ. ശെല്‍വമണി അറിയിച്ചിരുന്നു . ഏതാനും മണിക്കൂറുകൾക്കുള്ളിൽ സൂര്യ, കാർത്തി എന്നിവരും അച്ഛൻ ശിവകുമാറും ചേർന്ന് 10 ലക്ഷം രൂപ സംഭാവന നൽകി. പാര്‍ഥിപന്‍ 25 കിലോ വീതമുള്ള 250 ചാക്ക് അരിയും പ്രകാശ്രാജ് 150 ചാക്ക് അരിയും സംഭവാനചെയ്തു.

 

കൊറോണവൈറസ് വ്യാപനത്തെത്തുടർന്ന് മാര്‍ച്ച് 19 മുതല്‍ തമിഴ്‌നാട്ടില്‍ സിനിമാചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേസമയം കൊറോണ വൈറസ് ബാധിച്ച് തമിഴ്നാട്ടിൽ ആദ്യ മരണംറിപ്പോർട്ട് ചെയ്തു

OTHER SECTIONS