നമിതയെ ബലംപ്രയോഗിച്ച് ഇറക്കിവിടരുതെന്ന് കോടതി

By Subha Lekshmi B R.05 Jan, 2017

imran-azhar

ചെന്നൈ: തമിഴ് നടി നമിതയെ വാടകവീട്ടില്‍ നിന്ന് ഒഴിപ്പിക്കുന്നതു കോടതി തടഞ്ഞു. പന്ത്രണ്ടു വര്‍ഷമായി വാടകയ്ക്കു താമസിക്കുന്ന നുങ്കന്പാക്കത്തെ വീട്ടില്‍ നിന്നു തന്നെ ബലംപ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും ഒഴിപ്പിക്കാന്‍ വീട്ടുടമ കറുപ്പയ്യ നാഗരത്നം ശ്രമിക്കുന്നുവെന്ന നമിതയുടെ പരാതിയിന്മേലാണ് ഉത്തരവ്.സിറ്റി 12ാമതു സിവില്‍ കോടതിയാണു ഒഴിപ്പിക്കല്‍ താല്‍ക്കാലികമായി തടഞ്ഞത്.

താന്‍ കൃത്യമായി വാടക നല്‍കുന്നുണ്ടെന്നും എന്നാല്‍ വീടൊഴിയാന്‍ ആവശ്യപ്പെട്ടു നാഗരത്നം തന്നെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയുമാണെന്നും പരാതിയില്‍ പറയുന്നു. ഗുണ്ടകളെ ഉപയോഗിച്ചു തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുന്നതായും പരാതിയിലുണ്ട്. 12നു വീണ്ടും കേസ് പരിഗണിക്കുന്പോള്‍ ഇതു സംബന്ധിച്ചു മറുപടി നല്‍കാന്‍ വീട്ടുടമയോട് ആവശ്യപ്പെട്ട കോടതി അതുവരെ നമിതയെ ഒഴിപ്പിക്കാന്‍ പാടില്ളെന്ന് ഉത്തരവിടുകയായിരുന്നു.

loading...