By santhisenanhs.06 06 2022
ബോളിവുഡ് താരം കരൺ ജോഹറിന്റെ പിറന്നാൾ പാർട്ടിയിൽ പങ്കെടുത്ത അൻപതോളം താരങ്ങൾക്ക് കൊവിഡ് പിടിപെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മെയ് 25ന് മുംബൈയിലെ യാഷ് രാജ് സ്റ്റുഡിയോസിൽ വച്ചാണ് കരൺ ജോഹറിന്റെ അമ്പതാം പിറന്നാൾ ആഘോഷം നടന്നത്.
ബോളിവുഡിലെ മുൻനിര താരങ്ങളടക്കം പാർട്ടിയിൽ പങ്കെടുത്തിരുന്നു. തുടർന്ന് കത്രീന കൈഫ്, വിക്കി കൗശൽ, ആദിത്യ റോയ് കപൂർ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരണിന്റെ സുഹൃത്തുക്കൾക്കും രോഗം ബാധിച്ചതായാണ് പുറത്തു വരുന്ന വിവരങ്ങൾ.
കത്രീന കൈഫിനും കോവിഡ് പോസിറ്റീവ് ആണെന്ന് ഉറപ്പിച്ചെങ്കിലും, ഇപ്പോൾ സുഖം പ്രാപിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. രാജ്യത്ത് ദിവസവും പുതിയ കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിലാണ്, ഇപ്പോൾ ബോളിവുഡ് താരങ്ങൾക്കിടയിൽ വ്യാപകമായി രോഗം പടർന്നു പിടിക്കുന്നത്.