ദീപിക പദുക്കോണ്‍ താമസിക്കുന്ന ബഹുനില കെട്ടിടത്തില്‍ തീപിടിത്തം

By Shyma Mohan.13 Jun, 2018

imran-azhar


    മുംബൈ: ബോളിവുഡ് താരം ദീപിക പദുക്കോണ്‍ താമസിക്കുന്ന മുംബൈ വര്‍ളിയിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. ഉച്ചക്ക് രണ്ട് മണിയോടെയാണ് 33 നിലകളുള്ള കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. ദീപിക പദുക്കോണിന്റെ ഫ്‌ളാറ്റും ഇതേ നിലയില്‍ തന്നെയാണ്. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. ഫ്‌ളാറ്റില്‍ തീപടരുന്ന സമയം ദീപിക സ്ഥലത്തുണ്ടായിരുന്നില്ല. പരസ്യ ചിത്രീകരണവുമായി ബന്ധപ്പെട്ട് പുറത്തായിരുന്നു നടി. താന്‍ സുരക്ഷിതയാണെന്ന് ദീപിക ട്വീറ്റ് ചെയ്തിട്ടുണ്ട്. ദീപികയുടെ ജീവനക്കാരെ അടക്കം 95ഓളം കുടുംബങ്ങളെ സുരക്ഷിതമായി പുറത്തെത്തിച്ചു. 2010ലായിരുന്നു ദീപിക അച്ഛന്‍ പ്രകാശ് പദുക്കോണിനൊപ്പം ചേര്‍ന്ന് 4 ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയത്.