ധനുഷിന്റെ നാനേ വരുവേൻ ആശിർവാദ് സിനിമാസ് പ്രദർശനത്തിനെത്തിക്കുന്നു

By santhisenanhs.26 09 2022

imran-azhar

വൻ വിജയം നേടിയ തിരുച്ചിട്രം ബലം എന്ന ചിത്രത്തിനു ശേഷം ധനുഷ് നായകനാകുന്ന ചിത്രമാണു് നാനേ വരുവേൻ. ധനുഷ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് നാനേ വരുവേൻ. ചിത്രം സെപ്റ്റംബർ ഇരുപത്തിയൊമ്പതിന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു.

 

കേരളത്തിൽ ആശിർവ്വാദ് സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു ചിത്രത്തിലെ നായകനും പ്രതിനായകനും ധനുഷ് തന്നെയാണന്നാണ് സൂചന.

 

വി. ക്രിയേഷൻസിൻ്റെ ബാനറിൽ തെലെ പുലിതാണു നിർമ്മിക്കുന്ന ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് ശെൽവരാഘവനാണ്. ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ ശെൽവ രാഘവൻ അവതരിപ്പിക്കുന്നുണ്ട്.

 

ഇന്ദുജ രവിചന്ദ്രനും ഹോളിവുഡ് താരം എല്ലി അവ്റവുമാണു നായികമാർ. പ്രഭു, യോഗി ബാബു എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.

 

ധനുഷിൻ്റെ ആദ്യ ചിത്രമായ കാതൽ കൊണ്ടേൻ.പുതു പ്പോട്ടൈ, എന്നീ ചിത്രങ്ങൾക്കു ശേഷം ധനുഷും ശെൽവരാഘവനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

 

സ്റ്റണ്ട് ശിവയുടെ സംഘട്ടന രംഗങ്ങൾ ഈ ചിത്രത്തിലെ ഏറെ ഹൈലൈറ്റാണ്. ഓംപ്രകാശാണ് ഛായാഗ്രാഹകൻ. സംഗീതം.യുവൻ ശങ്കർ രാജ. വാഴൂർ ജോസ്.

OTHER SECTIONS