ഉടലിൽ കിസ് ചെയ്ത എനിക്ക് അവാര്‍ഡ് കിട്ടിയില്ല: ധ്യാന്‍ ശ്രീനിവാസൻ

By santhisenanhs.06 08 2022

imran-azhar

 

ഉടലിലെ പ്രകടനത്തിലൂടെ 13മത് ഭരത് മുരളി ചലച്ചിത്ര പുരസ്‌കാരവും ജെ സി ഡാനിയല്‍ അവാര്‍ഡും നേടാനായതിന്റെ സന്തോഷത്തിലാണ് നടി ദുര്‍ഗ കൃഷ്ണ. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്റെ കഥാപാത്രവും ദുര്‍ഗയുടെ ഷൈനി എന്ന കഥാപാത്രവും തമ്മിലുള്ള ഇന്റിമേറ്റ് സീനിന്റെ പേരില്‍ വിവാദങ്ങളും ചര്‍ച്ചകളുമുണ്ടായി.

 

ഇപ്പോഴിതാ സിനിമയിലെ ഇന്റിമേറ്റ് രംഗത്തിന്റെ പേരിലുള്ള വിവാദങ്ങളെ നിസ്സാരമായി തള്ളിക്കളയുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസനും. സായാഹ്ന വാര്‍ത്തകള്‍ എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉടലിലെ ചുംബന രംഗത്തേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തമാശരൂപേണയാണ് ധ്യാന്‍ മറുപടി നല്‍കിയത്.

 

കിസ് ചെയ്ത എനിക്ക് അവാര്‍ഡ് കിട്ടിയില്ല. രണ്ടു സൈഡ് ഉണ്ടെങ്കില്‍ അല്ലെ കിസ് ചെയ്യാന്‍ സാധിക്കൂ. ഒരാള്‍ക്കേ അവാര്‍ഡ് കിട്ടിയുള്ളൂ. ചിലപ്പോള്‍ കൂടുതല്‍ അവള്‍ കൂടുതല്‍ ഇന്‍വോള്‍വ് ചെയ്തത് കൊണ്ടാകാം. അത് ദുര്‍ഗയുടേയും ഇന്ദ്രന്‍സേട്ടന്റെയും സിനിമയാണ്. അതില്‍ ഞാന്‍ സഹനടന്‍ മാത്രമാണ് ധ്യാന്‍ വ്യക്തമാക്കി.

 

മെയ് 20നാണ് ഉടല്‍ റിലീസ് ചെയ്തത്. രതീഷ് രഘുനന്ദന്‍ ആണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം. ദുര്‍ഗ കൃഷ്ണയ്ക്ക് പുറമെ ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

OTHER SECTIONS