ജയറാമേട്ടാ ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല....പൊട്ടിക്കരഞ്ഞ് ദിലീപ്, കണ്ണീരില്‍ കുതിര്‍ന്ന് ജയറാം

By Farsana Jaleel.11 Sep, 2017

imran-azhar

 

തിരുവോണത്തിന് ദിലീപിന് ഓണക്കോടി കൊടുക്കുക പതിവായിരുന്നു ജയറാമിന്. ഇത്തവണയും ജയറാം ആ പതിവ് തെറ്റിച്ചിരുന്നില്ല. നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ തിരുവോണ ദിനം ജയറാം ജയിലില്‍ എത്തിയിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ മുറിയിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച.

 

ജയറാമിനെ കണ്ടതും ദിലീപ് പൊട്ടിക്കരഞ്ഞു കെട്ടിപ്പിടിച്ചു. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല ജയറാമേട്ടാ...ദിലീപിനെ ആശ്വസിപ്പിക്കാനായില്ല ജയറാമിന്. പിന്നീട് നിറകണ്ണുകളോടെ ദിലീപ് ജയറാമിനോടു ചോദിച്ചു...ജയറാമേട്ടാ നമ്മുക്കൊരു പടം ചെയ്യേണ്ടേ.....കണ്ണുനീരില്‍ കുതിര്‍ന്ന മുഖത്തോടെ ജയറാം അത് സമ്മതിച്ചു. കഷ്ടകാലം തീര്‍ന്ന് പുറത്തിറങ്ങിയാലുടന്‍ നമ്മുക്കൊന്നിച്ച് ഇനിയും സിനിമ ചെയ്യാമെന്ന് പറഞ്ഞ് ജയറാം ദിലീപിനെ ആശ്വസിപ്പിച്ചു.

 

എന്നാല്‍ അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുത്ത് ജയിലില്‍ മടങ്ങിയെത്തിയ ദിലീപിനെ കാണാന്‍ സിനിമാ പ്രമുഖര്‍ ഒന്നടങ്കം എത്തിയതോടെ കഥയുടെ ഗതിമാറി. ജയിലിലേക്കുള്ള സിനിമാ പ്രവര്‍ത്തകരുടെ ഒഴുക്ക് ദിലീപിന് ജാമ്യം ലഭിക്കാന്‍ തടസ്സമാകുമെന്ന് നിയമ വദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അന്വേഷണത്തിന്റെ പ്രധാന ഘട്ടം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ ദിലീപിന് ജാമ്യം അനുവദിക്കണമെന്നാകും പുതിയ അപേക്ഷയില്‍ ഉന്നയിക്കുന്നത്. രണ്ടുമാസമായി ജയിലില്‍ കഴിയുന്ന ദിലീപിന് രണ്ടു തവണ ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു.

OTHER SECTIONS