ദിലീപിന്റെയും ഡോക്ടറുടെയും മൊഴികളില്‍ വൈരുദ്ധ്യം, ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു

By Farsana Jaleel A.15 Nov, 2017

imran-azhar

ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. കേസിലെ കുറ്റപത്രം തയ്യാറാക്കുന്നത് സംബന്ധിച്ചുള്ള ചോദ്യം ചെയ്യലെന്നാണ് സൂചന.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സമയത്ത് ദിലീപ് ചികിത്സയില്‍ ആയിരുന്നുവെന്നാണ് ദിലീപിന്റെ മൊഴി. ചികിത്സയിലായിരുന്നതിന്റെ മതിയായ ചികിത്സാ രേഖകളും മറ്റും ദിലീപ് ഹാജരാക്കിയിരുന്നു.

ഇതുകൂടാതെ ദിലീപിനെ ചികിത്സിച്ച ഡോക്ടറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ദിലീപിന്റെയും ഡോക്ടറുടെയും മൊഴികള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് പറയുന്നു. എസ്.പി.സുദര്‍ശനന്‍, സി.ഐ.ബിജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.

loading...

OTHER SECTIONS