കദളിക്കുലയില്‍ തുലാഭാരം നടത്തി ഗുരുവായുരപ്പനെ കണ്ട് മടങ്ങി ദിലീപ്

By Farsana Jaleel.13 Oct, 2017

imran-azhar

 

നടിയെ ആക്രമിച്ച കേസില്‍ 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ ദിലീപ് ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍. ജാമ്യത്തിലിറങ്ങിയ ശേഷം ഇതാദ്യമായാണ് ദിലീപ് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തുന്നത്. ഇന്നലെ രാവിലെ ആറരയോടെ ഉഷ:പൂജ നടയടച്ച് ദിലീപ് തനിച്ചാണ് ദര്‍ശനത്തിനെത്തിയത്. നട തുറന്ന സമയത്ത് ദര്‍ശനം നടത്തി സോപാനത്ത് കദളിക്കുലയും നെയ്യും സമര്‍പ്പിച്ചാണ് ദിലീപ് മടങ്ങിയത്.

 

ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍ നമ്പൂതിരിക്ക് ദക്ഷിണ നല്‍കി ദിലീപ് പ്രസാദവും വാങ്ങി. ക്ഷേത്രദര്‍ശനത്തിന് ശേഷം കദളിപ്പഴം, പഞ്ചസാര, വെണ്ണ എന്നിവ കൊണ്ട് തുലാഭാരവും നടത്തി. 26555 രൂപ ദേവസത്തില്‍ അടച്ച് ദിലീപ് ഉപദേവതമാരെയും തൊഴുത് പുറത്തെ ഗണപതി കോവിലില്‍ തേങ്ങയും ഉടച്ച ശേഷം മടങ്ങി.

 

ജാമ്യത്തിലിറങ്ങി രണ്ടാം ദിനം ദിലീപ് ആദ്യം പോയത് ആലുവ എട്ടേക്കര്‍ സെന്റ് ജൂഡ് പള്ളിയിലായിരുന്നു. പള്ളിയിലെത്തി ദിലീപ് കുര്‍ബാന നടത്തിയതും വാര്‍ത്തയായിരുന്നു.

OTHER SECTIONS