നാദിര്‍ഷക്കായി ദിലീപിന്റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി

By Farsana Jaleel.14 Sep, 2017

imran-azhar

 

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ മാറ്റിവെച്ചു. ഇന്ന സമര്‍പ്പിക്കാനിരുന്ന ജാമ്യാപേക്ഷ നാളത്തേയ്ക്ക് മാറ്റിവെച്ചു. ജാമ്യ ഹര്‍ജി തയ്യാറാക്കുന്നത് വൈകിയതിനാലാണ് അപേക്ഷ സമര്‍പ്പിക്കുന്നത് നീട്ടിവെച്ചതിന് വിശദീകരണം. അടുത്ത ദിവസത്തേയ്ക്കാണ് ഹര്‍ജി മാറ്റിവെച്ചിരിക്കുന്നത്.

 

എന്നാല്‍ ദിലീപിന്റെ ജാമ്യാപേക്ഷ മാറ്റിവെച്ചതിന് കാരണം നാദിര്‍ഷ എന്നും പറയപ്പെടുന്നു. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ദിലീപിന്റെ ജാമ്യാഹര്‍ജി സമര്‍പ്പിക്കുന്നത് നീട്ടിവെയ്ക്കുന്നതെന്നും പറയപ്പെടു്‌നനു. നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാഹര്‍ജി ഈ മാസം 18നാണ് കോടി പരിഗണിക്കുന്നത്. നാദിര്‍ഷയോട് അന്വേഷണ സംഘത്തിന് മുന്നില്‍ വെള്ളിയാഴ്ച്ചയ്ക്ക് മുമ്പായി ഹാജരാകാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

loading...