ആദ്യം പ്രതികാരം, പിന്നീട് തൊണ്ടിമുതല്‍, ഇനി എന്ത്....പക്ഷേ ഷെയ്ന്‍ ഉണ്ട്

By Farsana Jaleel.13 Oct, 2017

imran-azhar

 

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായി ഷെയ്ന്‍ നിഗം. കുമ്പളങ്ങി നൈറ്റ്‌സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ശ്യാം പുഷ്‌കരാണ് തിരക്കഥ.

 

സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഷെയ്‌നിന് ഇന്ന് കൈ നിറയെ ചിത്രങ്ങളാണ്. ഷാജി എന്‍ കരുണിന്റെ ഓള്, അജിത് കുമാറിന്റെ ഈഡ, ദേവന്റെ പൈങ്കിളി എന്നിവയാണ് ഷെയ്‌ന്റെ പുതിയ ചിത്രങ്ങള്‍.