അലി ഇമ്രാന്‍ ആയിരുന്നെങ്കില്‍ സിബിഐയില്‍ മോഹന്‍ലാല്‍ ആകുമായിരുന്നു, അലി ഇമ്രാനെ മാറ്റിയത് മമ്മൂട്ടി: സംവിധായകന്‍ കെ.മധു

By Farsana Jaleel.13 Oct, 2017

imran-azhar

 

 

സിബിഐ ഡയറിക്കുറിപ്പ് മലയാളികള്‍ക്കെന്നും ആവേശമായിരുന്നു. ഇപ്പോഴിതാ സിബിഐ ഡയറിക്കുറിപ്പ് അഞ്ചാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു. ഇതിനിടെ സംവിധായകന്‍ കെ.മധു ഇതേകുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തി. സിബിഐ മലയാളികള്‍ കാണാന്‍ ഏറെ ആഗ്രഹിക്കുന്ന ഒന്നാണ്. 1988ല്‍ സാങ്കേതികത അത്രയൊന്നും വികസിച്ചിട്ടില്ലാത്ത കാലത്താണ് സിബിഐ ഡയറിക്കുറിപ്പ് പോലുള്ള, റിയാലിറ്റി അതുപോലെ ചിത്രീകരിച്ച ഒരു സിനിമ പുറത്തിറങ്ങന്നതും വന്‍ വിജയം നേടുന്നതും സംവിധായകന്‍ പറയുന്നു.

 

അലി ഇമ്രാന്‍ സേതുരാമരയ്യര്‍ ആയ കഥയെ കുറിച്ച് സംവിധായകന്‍ പറയുന്നു-

 

മമ്മൂട്ടി എന്ന നടന്റെ പിന്തുണ കൊണ്ടാണ് ഡയറിക്കുറിപ്പ് യാഥാര്‍ഥ്യമായത്. തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി എഴുതിയ കുറ്റാന്വേഷകന് അലി ഇമ്രാന്‍ എന്ന മുസ്ലിം പേരായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍, മമ്മൂട്ടിയാണ് ബ്രാഹ്മണനാകാമെന്ന് നിര്‍ദേശിച്ചത്. അങ്ങനെ സേതുരാമയ്യര്‍ എന്ന പേരും. അലി ഇമ്രാനെ മോഹന്‍ലാല്‍ പിന്നീട് മൂന്നാംമുറയില്‍ അവതരിപ്പിച്ചു.

 

സേതുരാമയ്യര്‍ കൈ പിന്നിലേയ്ക്ക് കെട്ടി നടക്കുന്നതും അദ്ദേഹത്തിന്റെ സംഭാവനയാണ്. നാല് ഭാഗങ്ങളേയും പോലെ അഞ്ചാം ഭാഗവും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഇതുകൂടാതെ, വലിയ ബജറ്റില്‍ ഒരു ചരിത്ര സിനിമ കൂടി തന്റെ സംവിധാനത്തിന്‍ കീഴില്‍ അണിഞ്ഞൊരുങ്ങും.

 

മലയാള സിനിമയിലെ ഇന്നത്തെ രീതികള്‍ തന്നെ വേദനിപ്പിക്കുന്നു. പണ്ടു കാലത്ത് നിലനിന്നിരുന്ന അച്ചടക്കമൊന്നും ഇന്ന് സിനിമാ മേഖലയില്‍ ഇല്ല. 1978ല്‍ ആദ്യമായി സിനിമാ രംഗത്ത് പ്രവേശിച്ചപ്പോള്‍ എല്ലാവരും വളരെ മാന്യമായിട്ടായിരുന്നു പെരുമാറിയിരുന്നത്. പ്രേംനസീര്‍, ഷീല, മധു തുടങ്ങിയവരുടെ വളര്‍ച്ച ഈ മാന്യതയിലൂന്നിയായിരുന്നു. തമിഴ് സംസ്‌കാരത്തില്‍ മുങ്ങിനിന്നിരുന്ന മലയാള സിനിമയെ കൈ പിടിച്ചുയര്‍ത്തിയത് ഇവരൊക്കെയായിരുന്നു.

OTHER SECTIONS