മോഹന്‍ലാല്‍ അല്ല മമ്മൂട്ടി.....തുറന്നു പറഞ്ഞ് രഞ്ജിത്ത്

By Farsana Jaleel.10 Sep, 2017

imran-azhar

മോഹന്‍ലാലും മമ്മൂട്ടിയും മലയാള സിനിമയുടെ രണ്ട് അഹങ്കാരങ്ങള്‍......അതെ മലയാളികള്‍ക്ക് ഈ താരരാജാക്കന്‍മാര്‍ എന്നും അഭിമാനവും അഹങ്കാരവുമാണ്. ഇരുവരുടെയും മക്കള്‍ വെള്ളിത്തിരയില്‍ സജീവമായെങ്കിലും ഇന്നും ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും അടുത്ത സുഹൃത്തുക്കള്‍ ആണെങ്കില്‍ കൂടിയും ഇരുവരുടെയും ആരാധകര്‍ തമ്മില്‍ പരസ്പരം പോരും കലഹവുമാണ് എല്ലായ്‌പ്പോഴും. എന്നാല്‍ ആരാധകരെ പോലെ സംവിധായകര്‍ക്കും ഇവരോട് ആരാധനയുണ്ട്.

മമ്മൂട്ടിയോ മോഹന്‍ാലോ, ഇവരില്‍ ആരാണ് മികച്ചതെന്ന് സംവിധായകന്‍ ലാല്‍ തുറന്നു പറയുന്നു. അമൃത ടിവിയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ലാലിസം എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നടിക്കുന്നത്. അതും മോഹന്‍ലാല്‍ ചോദിച്ച ചോദ്യത്തിന് മോഹന്‍ലാലിനോടു തന്നെ മറുപടി കൊടുത്തു. സംഗതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.  

താങ്കള്‍ക്ക് ഇഷ്ടപ്പെട്ട എന്റെ ചിത്രം ഏതേണെന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് രഞ്ജിത്ത് ഇരുവര്‍ എന്ന് ഉത്തരം നല്‍കി. സംവിധായകനോ തിക്കഥാകൃത്തോ എന്ന പിന്നീടുള്ള ചോദ്യത്തിന് രണ്ടും എന്നായിരുന്നു രഞ്ജിത്തിന്റെ ഉത്തരം. അടുത്ത ചോദ്യമായിരുന്നു മോഹന്‍ലാലോ മമ്മൂട്ടിയോ എന്നത്. മോഹന്‍ലാല്‍ ഈ ചോദ്യം ചോദിച്ചതും രഞ്ജിത്ത് ഒറ്റ ശ്വാസത്തില്‍ തെല്ലും ആലോചിക്കാതെ തുറന്നു പറഞ്ഞു മമ്മൂട്ടിയെന്ന്. രഞ്ജിത്തിന്റെ ഉത്തരം കേട്ടതും മോഹന്‍ലാല്‍ പൊട്ടിച്ചിരിച്ചു. ഈ വീഡിയോ സോഷ്യല്‍ ഇപ്പോള്‍ വൈറലാണ് സംഭവം.

OTHER SECTIONS