ലഹരിമരുന്ന് കേസ് ; റിയചക്രബർത്തിയെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

By online desk .06 09 2020

imran-azhar

 സുശാന്ത് സിങ് രജപുത് മായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടി അറിയാ ചക്രവർത്തിയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാൻ ആരംഭിച്ചു. രാവിലെ ഹാജരാകാൻ നിർദ്ദേശിച്ചാണ് കെ എൻ സി ബി നോട്ടീസ് നൽകിയത്. ലഹരിമരുന്ന് ഉപയോഗിച്ചതിനും കൈവശം വെച്ചതിനും റിയയ്ക്കെതിരെ തെളിവുണ്ടെന്ന് സിബിഐ അറിയിച്ചു.

 

കള്ളപ്പണ ഇടപാട് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിയാ ചക്രവർത്തിയുടെ ഫോൺ പിടിച്ചെടുത്തിരുന്നു. ഈ ഫോണിൽ നിന്ന് കണ്ടെടുത്ത വാട്സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാൻ തീരുമാനമായത്. വാട്സ്ആപ്പ് ചാറ്റുകളിൽ നിന്നാണ് ലഹരിമരുന്ന് പാർട്ടികൾ നടന്നിട്ടുണ്ടെന്നും റിയ ചക്രവർത്തി ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും സുശാന്തിന് ലഹരിമരുന്ന് നൽകിയിട്ടുണ്ടെന്നും കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞദിവസം റിയയുടെ സുഹൃത്തും സുശാന്തിന്റെ മുൻ മാനേജരുമായ സാമുവൽമിറാന്ഡയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്തിരുന്നു. റിയാ ചക്രവർത്തിയോടൊപ്പം സഹോദരൻ ഷോബിദ് ചക്രവർത്തിയെയും സാമുവൽ മിറാൻഡയേയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യും.

 

 

OTHER SECTIONS