കേട്ടറിഞ്ഞതല്ല കഥ...സുകുമാരക്കുറുപ്പായി ദുല്‍ഖര്‍

By Subha Lekshmi B R.16 Jun, 2017

imran-azhar

മലയാളിക്ക് എന്നും കേള്‍ക്കാന്‍ കന്പമുളള വിഷയങ്ങളിലൊന്നാണ് പിടിക്കിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ കഥ. ഇന്‍ഷൂറന്‍സിന്‍റെ വലിയ തുക ലഭിക്കുന്നതിനായി ഒരു നിരപരാധിയെ കൊന്ന്, പിന്നീട് കളളിവെളിച്ചത്തായപ്പോള്‍ ജീവിതാവസാനം വരെ പിടികിട്ടാപ്പുളളിയായി നെട്ടോട്ടമോടിയ കുറുപ്പിന്‍റെ കഥ വീണ്ടും സിനിമയാകുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

 

സെക്കന്‍ഡ് ഷോ ഫെയിം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡിക്യുവിന്‍റെ ഗെറ്റപ്പ് ആരെയും അന്പരപ്പിക്കും.സിനിമയുടെ ഒരു ഫസ്റ്റ്ലുക്ക് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. "പറഞ്ഞതും അല്ള അറിഞ്ഞതും അല്ള, പറയാന്‍ പോകുന്നതാണ് കഥ. സ്വന്തം നിഴല് പോലും അറിയാത്ത കഥ'. സിനിമയെക്കുറിച്ച് ശ്രീനാഥ് പറഞ്ഞു.

 


ദുല്‍ഖറിന്‍റെ ആദ്യ ചിത്രമാണ് സെക്കന്‍ഡ് ഷോ. ആ സിനിമയുടെ സമയത്തുതന്നെ ഈ പ്രോജക്ടിനെ കുറിച്ച് സംസാരിച്ചിരുന്നുവെന്ന് ഡിക്യു പറയുന്നു. ഡിക്യുവിന്‍റെ പ്രതികരണം:

"അവസാനം അത് സംഭവിച്ചിരിക്കുന്നു. ആറ് വര്‍ഷത്തിന് ശേഷം എന്‍െറ ആദ്യ ചിത്രത്തിന്‍െറ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനുമൊത്ത് ഏറെ പ്രതീകഷയുള്ളൊരു ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നു. സെക്കന്‍റ് ഷോ സിനിമയുടെ ചിത്രീകരണത്തിനിടക്ക് ഈ പ്രോജക്ടിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നാണ് ഓര്‍മ്മ. പക്ഷേ എല്ളാത്തിനും അതിന്‍റേതായ സമയമുണ്ടല്ളോ. 2018 തുടക്കത്തില്‍ ചിത്രീകരണം ആരംഭിക്കാനാവുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. ഞാന്‍ അതിന്‍െറ ത്രില്ളിലാണ്."