ദുല്‍ഖര്‍ ബിടൌണിലേക്ക്

By Subha Lekshmi B R.11 Aug, 2017

imran-azhar

താരപുത്രന്‍ എന്ന നിലയില്‍ അല്ല അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡ് ഷോ മുതലിങ്ങോട്ട് നടന്‍ എന്ന നിലയില്‍ തന്‍റേതായ ഇടം കണ്ടെത്തിയ യുവതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍.
അഭിനയത്തോടുളള ആത്മാര്‍ത്ഥത കൊണ്ട് താരം ജനഹൃദയങ്ങളിലിടം നേടുകയും ചെയ്തു. മലയാളത്തിലും തമിഴിലും തിളങ്ങിയ ദുല്‍ഖര്‍ ഇനി ബിടൌണിലേക്ക് ചുവടുവയ്ക്കുകയാണ്.
അക്ഷയ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ബിടൌണിലെത്തുന്നത്. ഇര്‍ഫാന്‍ ഖാനൊപ്പമാണ് അരങ്ങേറ്റമെന്നത് ശ്രദ്ധേയം. മിഥില പല്‍ക്കര്‍ ആണ് മറ്റൊരു
താരം. റോണി സ്ക്രുവാല നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്തമാസം ആരംഭിക്കും.

loading...