കാക്കി ഇട്ട ദുല്‍ഖര്‍, പൊലീസ് ആകാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍

By Farsana Jaleel.13 Sep, 2017

imran-azhar

 

യുവാക്കളുടെ ചുള്ളന്‍ ചുണക്കുട്ടന്‍ ഇനി കാക്കി അണിയുന്നു. ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന് ശേഷം ദുല്‍ഖറും അന്‍വര്‍ റഷീദും വീണ്ടും ഒന്നിക്കുന്നു. ഇരുവരുമൊന്നിച്ചുള്ള പുതിയ ചിത്രത്തെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള സ്ഥിരീകരണം ഉറപ്പിച്ച് ആന്റോ ജോസഫ്. ചില തിരുത്തലുകളോടെയാണ് ആന്റോ ജോസഫ് രംഗത്തെത്തിത്.

 

ദുല്‍ഖര്‍ പൊലീസ് വേഷത്തിലെത്തുന്ന അന്‍വര്‍ റഷീദ് ചിത്രം ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും എന്നാല്‍ ആ ചിത്രം നിര്‍മ്മിക്കുന്നത് താനല്ലെന്നും ആന്റോ ജോസഫ് വ്യക്തമാക്കിയിരുന്നു. ഈ കൂട്ടുകെട്ട് വീണ്ടുമൊരിക്കുന്നതില്‍ വളരെയേറെ പ്രതീക്ഷയിലാണ് താനെന്നും ആന്റോ ജോസഫ് വ്യക്തമാക്കി.

 

ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും മമ്മൂട്ടിയെ നായകനാക്കിയൊരുക്കിയ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഹനീഫ് അദേനിയാണ്. ദുല്‍ഖറെ നായകനാക്കി ഹനീഫ് പുതിയൊരു ചിത്രം കൂടി ഒരുക്കുന്നുണ്ട്. 2018ന്റെ അവസാനത്തോടം ചിത്രീകരണം തുടങ്ങുമെന്ന് ആന്റോ ജോസഫ് അറിയിച്ചു.

OTHER SECTIONS