നസ്രിയയുടെ പിറന്നാള്‍ ആഘോഷമാക്കി ഫഹദും പാര്‍വ്വതിയും പിന്നെ പൃഥ്വിയും..

By Farsana Jaleel.20 Dec, 2017

imran-azhar

 

നസ്രിയയുടെ പിറന്നാള്‍ ആഘോഷമാക്കി ഫഹദും സുഹൃത്തുക്കളും. നസ്രിയയുടെ 23ാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് താരങ്ങള്‍. ഫഹദ് ഫാസില്‍, പൃഥ്വിരാജ്, പാര്‍വ്വതി തുടങ്ങീ താര നിരകളാണ് നസ്രിയയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നത്. സഹോദരന്‍ നവീനൊപ്പമാണ് നസ്രിയ കേക്ക് മുറിച്ചത്. ആദ്യം ഫഹദിന് തന്നെ നല്‍കാനും നസ്രിയ മറന്നില്ല...ശേഷം മറ്റു താരങ്ങള്‍ക്കും നസ്രിയ കേക്ക് നല്‍കി. പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്.

 

പിറന്നാള്‍ ദിനത്തില്‍ ആദ്യ ആശംസയുമായി എത്തിയത് പൃഥ്വിയായിരുന്നു. അതിരാവിലെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നസ്രിയയുമായുള്ള സെല്‍ഫി പോസ്റ്റ് ചെയ്തു കൊണ്ട് തന്റെ കുഞ്ഞനുജത്തിയ്ക്ക് പിറന്നാള്‍ ആശംസകളുമായി പൃഥ്വി എത്തിയത്. പൃഥ്വിയുടെ ഈ സെല്‍ഫിയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

 

നസ്രിയ എനിക്ക് കുഞ്ഞനുജത്തിയെ പോലെയാണെന്നും നസ്രിയയെ പരിചയപ്പെട്ടതു മുതല്‍ ഇതുപോലൊരു കുഞ്ഞനുജത്തിയെ വേണമെന്ന ആഗ്രഹമാണ് മനസ്സ് നിറയെ ഉണ്ടായിരുന്നതെന്നും മുമ്പൊരിക്കല്‍ പൃഥ്വി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ കുഞ്ഞനുജത്തി എന്ന സംബോധനയോടു കൂടിയായിരുന്നു പൃഥ്വിയുടെ പിറന്നാള്‍ ആശംസ.

 

അവതാരികയായി തുടങ്ങി ബാലതാരമായി സിനിമയിലെത്തി ഒടുവില്‍ നായികയായും തിളങ്ങി ഒടുവില്‍ ഫഹദ് ഫാസിന്റെ ഭാര്യയായതോടെ അഭിനയ ജീവിതത്തില്‍ നിന്നും വിട്ടുനിന്ന നസ്രിയ വീണ്ടും അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ തിരിച്ചുവരാനൊരുങ്ങുകയാണിപ്പോള്‍. അതും പൃഥ്വിയ്ക്കൊപ്പം. ചിത്രത്തില്‍ പൃഥ്വിയുടെ അനുജത്തിയുടെ വേഷമാണ് നസ്രിയയ്ക്ക്.

OTHER SECTIONS