ജയിലറിൽ രജനികാന്തിന്റെ ജോഡിയാകാൻ നാല്‍പത് വയസ്സിന് ഇളയ നായിക; അമ്പരന്ന് ആരാധകർ

By santhisenanhs.12 08 2022

imran-azhar

 

സൂപ്പർ സ്റ്റാർ രജനികാന്ത് നായകനാകുന്ന ജയിലര്‍ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

 

നെല്‍സന്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത് സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രമാണ് ജയിലര്‍. കന്നടത്തിലെ സൂപ്പര്‍താരം ശിവരാജ് കുമാറും നടി രമ്യ കൃഷ്ണനും ഈ സിനിമയുടെ ഭാഗമാണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.

 

എന്നാല്‍ ചിത്രത്തിലെ നായികയെ കുറിച്ചിട്ടുള്ള അഭ്യൂഹങ്ങളാണ് ഈ ദിവസങ്ങളില്‍ വന്ന് കൊണ്ടിരിക്കുന്നത്. രജനികാന്തിന്റെ നായികയായി നടി തമന്ന ഭാട്ടിയ എത്തിയേക്കുമെന്നാണ് പുതിയ വിവരം.

 

ഈ വാര്‍ത്ത സത്യമാണെങ്കില്‍ തന്നെക്കാളും നാല്‍പത് വയസിന് പ്രായം കുറവുള്ള നായികയുടെ കൂടെയാവും രജനി അഭിനയിക്കുക. നിലവില്‍ രജനികാന്തിന് 71 വയസാണ്. ചിത്രത്തിൽ ഇരുവരും തമ്മില്‍ പ്രണയരംഗങ്ങള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

 

ആഗസ്റ്റ് പതിനഞ്ചിനോ ഇരുപതിനോ ജയിലറിന്റെ ഷൂട്ടിങ് ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധാണ്.

OTHER SECTIONS