ഗംഗുഭായ് കത്തിയവാഡി; നെറ്റ്ഫ്ലിക്സ് റിലീസ് തിയതി പ്രഖ്യാപിച്ചു

By santhisenanhs.21 04 2022

imran-azhar

 

ആലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി സഞ്ജയ് ലീല ബൻസാലി ഒരുക്കിയ ഗംഗുഭായ് കത്തിയവാഡി നെറ്റ്ഫ്ലിക്സിൽ റിലീസിന് ഒരുങ്ങുന്നു. തിയേറ്ററുകളിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയ ഗംഗുഭായ്, ആലിയ ഭട്ടിന്റെ കരിയർ ബെസ്റ്റ് ചിത്രമായാണ് കണക്കാക്കുന്നത്.

 

ഫെബ്രുവരി 25ന് റിലീസ് ചെയ്ത ചിത്രം ഇപ്പോൾ ഒടിടിയിലും റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. ഏപ്രില്‍ 26ന് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. ടൈറ്റില്‍ കഥാപാത്രമായി ഒരു നായിക എത്തുന്ന മറ്റൊരു ചിത്രത്തിനും കൈവരിക്കാൻ കഴിയാത്ത നേട്ടമാണ് ഗംഗുഭായ് കത്തിയവാഡിയ്ക്ക് സാധിച്ചത്.

 

മുംബൈ അധോലോകം ഒരുകാലത്ത് തന്റെ കൈക്കുള്ളിൽ കൊണ്ട് നടന്ന ഒരേയൊരു റാണിയായ ഗംഗുഭായ് കൊഡേവാലി. കാമാത്തിപുരയിലെ സ്ത്രീകളുടെ ജീവിതം തന്നെ മാറ്റിമറിച്ച, വേശ്യാലയങ്ങളുടെ അധിപയായി വാഴുമ്പോഴും സ്ത്രീകൾക്ക് വേണ്ടി പോരാടിയ ഒരേയൊരു ഗംഗുഭായ് കൊഡേവാലിയുടെ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്.

 

ഗംഗുഭായ് എന്ന കഥാപാത്രമായി മിന്നുന്ന പ്രകടനമാണ് ആലിയ കാഴ്ചവച്ചരിക്കുന്നത്. ഒപ്പം ശക്തമായ വേഷത്തിൽ കരിം ലാലയായി അജയ് ദേവ്ഗണിനൊപ്പം വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്. ബന്‍സാലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സഞ്ജയ് ലീല ബന്‍സാലിയും പെന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

OTHER SECTIONS