ലുഡോ കളിക്കുന്ന ജോർജ്കുട്ടിയും കുടുംബവും കൂടെക്കൂടി ജിത്തുവും

By online desk .10 10 2020

imran-azhar

 


ദൃശ്യം രണ്ടിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ ഒന്നടങ്കം. അതിനിടെ ചിത്രത്തിന്റെ സെറ്റിലെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ഷൂട്ടിങ് സെറ്റിലെ ചിത്രങ്ങളും ലൊക്കേഷനിൽ കാറിൽ വന്നിറങ്ങുന്ന ലാലേട്ടന്റെ മാസ്സ് എൻട്രിയുമെല്ലാം വയറലായിക്കൊണ്ടിരിക്കുന്നു. ചിത്രത്തെസംബന്ധിച്ചുള്ള ഓരോ വാർത്തയും പ്രേക്ഷകർ സന്തോഷപൂർവമാണ് പങ്കുവയ്ക്കുന്നത്.

 

അത്തരത്തിലൊരു ചിത്രമാണിപ്പോൾ പ്രേക്ഷകശ്രദ്ധനേടി സമൂഹമാധ്യമങ്ങളിൽ ആരാധകർ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ഷൂട്ടിങ് ഇടവേളകളിൽ ലുഡോകളിക്കുന്ന ജോര്ജുകുട്ടിയും കുടുംബവും, അത് ശ്രദ്ധാപൂർവം നോക്കിനിൽക്കുന്ന സംവിധായകൻ ജിത്തു ജോസഫും. ജിത്തു ജോസഫാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ലഞ്ച് ബ്രേക്ക് അറ്റ് ജോർജ് കുട്ടീസ് ഹൌസ് എന്ന തലക്കെട്ടോടെയാണ് ജിത്തുജോസഫ് ഫോട്ടോ പങ്കുവെച്ചത്.

 

വീടിന്റെ വരാന്തയിൽ മോഹൻലാലും മീനയും അൻസിബയും എസ്തറും ഒന്നിച്ചിരുന്ന് ലൂഡോ കളിക്കുന്നതിനിടെ അതിലേക്ക് എത്തിനോക്കുന്ന ജിത്തു ജോസഫിനെയും കാണാം. ചിത്രത്തിന്റെ കമന്റുകളും ദൃശ്യം സിനിമയുമായി കോർത്തിണക്കിയാണ് ആരാധകർ നൽകിയത്. ഒളിഞ്ഞു നോട്ടത്തിന് ആണ് ആ പയ്യനെ കൊന്നത് എന്ന് ഓർമ്മ വേണം ട്ടോ സാറെ... , വെറുതെ എന്തിനാണ് അവരുടെ കുടുംബത്തിലേക്ക് ഒളിഞ്ഞു നോക്കുന്നത്... അടുത്ത പോലീസ് സ്റ്റഷന്റെ അടിയിൽ കിടക്കണോ.., പൊന്നു ജീത്തു ഭായ് ആ ടീമ്സിന്റെടേൽ കേറി ഒളിഞ്ഞു നോക്കി അവസാനം ശവം പോലും ബാക്കി കിട്ടില്ല... വല്ല പശു കുട്ടിയോ ആട്ടിൻ കുട്ടിയോ എക്കെ ആയിട്ട് ശിഷ്ട്ട കലോം മണ്ണിനടീൽ ജീവിക്കേണ്ടി വരും.. തുടങ്ങി രസകരമായ ഒട്ടനവധി കമ്മന്റുകളും ഒപ്പം ആശംസകളും ആരാധകർ പങ്കുവെച്ചു.

 

OTHER SECTIONS