ഗോവ ചലച്ചിത്ര മേളയ്ക്ക് തിരിതെളിയും; മലയാള സാന്നിധ്യത്തിലൂടെ തുടക്കം; ആദ്യ ചിത്രം ബിയോണ്ട് ദ ക്ലൗഡ്‌സ്

By Farsana Jaleel A.20 Nov, 2017

imran-azhar

48ാമത് ഗോവ ചലച്ചിത്ര മേളയ്ക്ക് തുടക്കം. ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖാണ് ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനം ചെയ്യുന്നത്. ഇന്ന് തുടങ്ങുന്ന ചലച്ചിത്ര മേളയ്ക്ക് നവംബര്‍ 28ന് തിരശ്ശീല വീഴും. ശ്യാമ പ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ വെച്ചാണ് ഉദ്ഘാടനം.

മലയാള സാന്നിധ്യത്തോടെയാണ് ഇത്തവണ രാജ്യാന്ത ചലച്ചിത്ര മേളയ്ക്ക് തിരിതെളിയുന്നത്. ഇറാനിയന്‍ സംവിധായകന്‍ മാജിദ് മജീദിയ സംവിധാനം ചെയ്ത് മലയാളി നടിയായ മാളവിക മോഹന്‍ അഭിനയിച്ച ബിയോണ്ട് ദി ക്ലൗഡ്‌സ് എന്ന ചിത്രത്തോടെയാണ് ഉദ്ഘാടനം.

ഉദ്ഘാടകനായി ഷാരൂഖ് എത്തുമ്പോള്‍ ഷാഹിദ് കപൂര്‍, കത്രീന കെയ്ഫ് എന്നിവരും മേളയില്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങില്‍ വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി പങ്കെടുക്കുമെന്ന് ഗോവ സംസ്ഥആന എന്റര്‍ടെയ്ന്‍മെന്റ് സൊസൈറ്റി ഉപാധ്യക്ഷനുമായ രാജേന്ദ്ര തലക് അറിയിച്ചു.

OTHER SECTIONS