രസകരം ഈ ഗൂഢാലോചന ഗാനം..

By DM.23 Oct, 2017

imran-azhar

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രം ഗൂഢാലോചന നവംബർ മൂന്നിന് തിയേറ്ററുകളില്‍ എത്തും. തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഗാനം യൂട്യൂബിൽ ഇറങ്ങി മികച്ച പ്രതികരണം നേടുന്നു.

ലോഹം ഫെയിം നിരഞ്ജനയാണ് ധ്യാനിന്റെ നായികയാവുന്നത്. മംമ്ത മോഹന്‍ദാസും ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അലന്‍സിയര്‍, മെക്സിക്കന്‍ അപാരത ഫെയിം വിഷ്ണു നമ്പോലന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഇസാന്‍ പിക്ചേഴ്സിന്റെ ബാനറില്‍ അജാസ് ഇബ്രാഹിമാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

OTHER SECTIONS